ക്ലാസ് മേറ്റ്സ് നിര്‍മാതാക്കള്‍ വീണ്ടും കാമ്പസില്‍

By Staff

ക്ലാസ് മേറ്റ്സ് നേടിയത് അത്ഭുത വിജയമാണ്. സൂപ്പര്‍താരങ്ങള്‍ വാഴുന്ന മലയാള സിനിമയില്‍ സൂപ്പര്‍താരമില്ലാതെ സൂപ്പര്‍വിജയം സൃഷ്ടിക്കാമെന്ന് തെളിയിച്ച ചിത്രം. യുവതാരങ്ങളെ നായകരാക്കി സിനിമയൊരുക്കാന്‍ ലാല്‍ ജോസ് ഒരുങ്ങിയപ്പോള്‍ അത് നിര്‍മിക്കാന്‍ മുന്നോട്ടുവന്നത് സിനിമാരംഗത്ത് താരതമ്യേന നവാഗതരായ നിര്‍മാതാക്കളാണ് .

ഇത്തരമൊരു പരീക്ഷണത്തില്‍ നിന്ന് വിജയം കൊയ്യാമെന്ന് ഉറപ്പില്ലെങ്കിലും ക്ലാസ് മേറ്റ്സിന് പണമിറക്കാന്‍ തയ്യാറായി മുന്നോട്ടുവന്ന പി.കെ.മുരളീധരനും ശാന്ത മുരളിയും തങ്ങള്‍ കാട്ടിയ ചങ്കൂറ്റത്തിന്റെ പ്രതിഫലം കൊയ്തു. ക്ലാസ് മേറ്റ്സ് മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ വിജയമായപ്പോള്‍ നിര്‍മാതാക്കള്‍ കൊയ്തത് കോടികളുടെ ലാഭം. സൂപ്പര്‍ഹിറ്റായി ഓടിയ ഒരു സൂപ്പര്‍താര ചിത്രത്തില്‍ നിന്നു പോലും ലഭിക്കാത്ത ലാഭക്കൊയ്ത്താണ് താരതമ്യേന കുറഞ്ഞ ബജറ്റില്‍ ഒരുക്കിയ ഈ ചിത്രം നിര്‍മാതാക്കള്‍ക്കു നേടിക്കൊടുത്തത്. അപ്രതീക്ഷിതമായ ഈ മഹാവിജയം തീര്‍ച്ചയായും ഈ നിര്‍മാതാക്കളെ അമ്പരപ്പിച്ചിട്ടുണ്ടാവണം.

ക്ലാസ് മേറ്റ്സിന്റെ വിജയത്തിനു പിന്നില്‍ പ്രധാനമായത് കാമ്പസ് പശ്ചാത്തലത്തിലുള്ള കഥയാണ്. ക്ലാസ് മേറ്റ്സിനു ശേഷം പുതിയൊരു ചിത്രം നിര്‍മിക്കുമ്പോള്‍ എത്തരത്തിലുള്ള കഥയാവണമെന്ന ചോദ്യത്തിന് നിര്‍മാതാക്കളായ പി.കെ.മുരളീധരനും ശാന്ത മുരളിയ്ക്കും ഉത്തരമൊന്നു മാത്രം. കാമ്പസ് പശ്ചാത്തലത്തിലുള്ള മറ്റൊരു കഥ.

അനന്തവിഷന്റെ ബാനറില്‍ ക്ലാസ് മേറ്റ്സിന്റെ നിര്‍മാതാക്കളുടെ പുതിയ ചിത്രം ഒരുങ്ങുകയാണ്- ചോക്ലേറ്റ്. കാമ്പസ് പശ്ചാത്തലത്തിലുള്ള ഈ ചിത്രത്തിലെ നായകന്‍ ക്ലാസ് മേറ്റ്സിലെ നായകന്‍ പൃഥ്വിരാജ് തന്നെ. ക്ലാസ് മേറ്റ്സിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ജയസൂര്യയും ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു.

ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് എറണാകുളത്ത് പുരോഗമിക്കുകയാണ്. വൈശാഖ് ഫിലിംസ് ചിത്രം വിതരണത്തിനെത്തിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X