ശാരി തിരിച്ചെത്തുന്നു

By Staff

നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന ചിത്രത്തിലെ നായികയെ ഓര്‍മയില്ലേ? ഇരുനിറവും വെള്ളാരംകണ്ണുകളുമുള്ള ശാരി എന്ന സുന്ദരി മലയാളത്തില്‍ വ്യത്യസ്തമായ ചില കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന നടിയായിരുന്നു.

പത്മരാജന്റെ നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ദേശാടനക്കിളി കരയാറില്ല എന്നീ ചിത്രങ്ങളിലെ വ്യത്യസ്തമായ നായികാവേഷങ്ങള്‍ ശാരിയുടെ അഭിനയമികവിന് ഉദാഹരണങ്ങളായി. മുന്തിരിത്തോപ്പുകളിലെ രണ്ടാനച്ഛനില്‍ നിന്ന് പീഡനം നേരിടുന്ന സോഫിയ്ക്കും ദേശാടനക്കിളിയിലെ ആണ്‍കുട്ടിയെ പോലെ പെരുമാറുന്ന സ്കൂള്‍ വിദ്യാര്‍ത്ഥിനിയ്ക്കും ശാരി വ്യത്യസ്തമായ ശരീരഭാഷകള്‍ പകര്‍ന്നാണ് ജീവന്‍ നല്‍കിയത്.

വര്‍ഷങ്ങള്‍ക്കു ശേഷം ശാരി വീണ്ടും സിനിമയില്‍ തിരിച്ചെത്തുന്നു. ഉര്‍വശിയെയും രേവതിയെയും പോലെ മലയാളത്തില്‍ നിറഞ്ഞുനിന്ന വസന്തകാലത്തിനു ശേഷമുണ്ടായ നീണ്ട ഇടവേള പിന്നിട്ട് ഒരു തിരിച്ചുവരവ്.

ഷാഫിയുടെ ചോക്ലേറ്റ് എന്ന ചിത്രത്തിലാണ് നീണ്ട ഇടവേളക്കു ശേഷം ശാരി അഭിനയിക്കുന്നത്. കോളജ് പ്രിന്‍സിപ്പലായ ഡോ.എലീനാ ജോണ്‍ എന്ന കഥാപാത്രത്തെയാണ് ശാരി അവതരിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X