കുഞ്ചാക്കോ ബോബന്‍ തിരിച്ചെത്തുന്നു

By Staff

തുടര്‍ച്ചയായി ഏതാനും ചിത്രങ്ങളുടെ പരാജയത്തോടെയാണ് കുഞ്ചാക്കോ ബോബന്‍ സിനിമാരംഗത്തു നിന്നും താത്കാലികമായി വിട്ടുനിന്നത്. വിവാഹത്തിനു ശേഷമുള്ള പദ്ധതികളും ഈ ഇടവേളക്ക് കാരണമായി.

ജലോത്സവം, ഇരുവട്ടം മണവാട്ടി, ഫൈവ് ഫിംഗേഴ്സ്, ജൂനിയര്‍ സീനിയര്‍, ഹൃദയത്തില്‍ സൂക്ഷിക്കാന്‍... കുഞ്ചാക്കോ ബോബന്‍ നായകനായ ഒരു പിടി ചിത്രങ്ങളാണ് ബോക്സോഫീസില്‍ മൂക്കുംകുത്തി വീണത്. യുവനായകനെന്ന നിലയില്‍ കുഞ്ചാക്കോ ബോബന് പ്രേക്ഷകരെ ആകര്‍ഷിക്കാനാവുന്നില്ലെന്ന് സംശയിക്കാവുന്ന നിലയില്‍ ഒരു പിടി പരാജയങ്ങള്‍. ഇതിനിടയില്‍ ക്ലാസ് മേറ്റ്സ് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ വിളിച്ചെങ്കിലും പ്രധാന നായകവേഷമല്ലാത്തതു കൊണ്ട് അത് നിരസിച്ചു. കുഞ്ചാക്കോ ബോബന് പകരം നരേന്‍ ഈ വേഷം ചെയ്തു. ചിത്രം സൂപ്പര്‍ഹിറ്റുമായി.

ഒരു കൂട്ടം ചിത്രങ്ങളുടെ പരാജയത്തോടെ കുഞ്ചാക്കോ ബോബന്‍ സിനിമയില്‍ നിന്ന് താത്കാലികമായി മാറി നിന്ന് റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്ക് തിരിഞ്ഞു. എന്തുകൊണ്ടും സിനിമയേക്കാള്‍ വരുമാനമുണ്ടാക്കാവുന്ന മേഖലയാണെന്ന് ബോധ്യപ്പെട്ടതോടെ കുഞ്ചാക്കോ ബോബന്‍ ‍ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. വിവാഹത്തിനു ശേഷമായിരുന്നു കുഞ്ചാക്കോ ബോബന്റെ ‍ഈ മാറ്റങ്ങള്‍.

ഇപ്പോള്‍ ഒരു ഇടവേളക്കു ശേഷം കുഞ്ചാക്കോ ബോബന്‍ സിനിമയില്‍ തിരിച്ചെത്തുകയാണ്. വിനയന്‍ സംവിധാനം ചെയ്യുന്ന യുവതാര ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബന്റെ ഈ രണ്ടാം വരവ്. കുഞ്ചാക്കോ ബോബനെ കൂടാതെ ജയസൂര്യയും ഇന്ദ്രജിത്തും മണിക്കുട്ടനും പ്രധാനവേഷങ്ങളിലെത്തുന്നു.

വിമലാരാമനും നവ്യാ നായരുമാണ് നായികമാര്‍. തമിഴ് നടിയായ വിമലാ രാമന്‍ ടൈം, പ്രണയകാലം, സൂര്യന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് വീണ്ടും മലയാളത്തില്‍ വേഷമിടുന്നത്. ഒന്നര വര്‍ഷത്തിനു ശേഷം മലയാളത്തില്‍ തിരിച്ചെത്തിയ നവ്യാ നായര്‍ അലിഭായിക്കു ശേഷം അഭിനയിക്കുന്ന ചിത്രമായിരിക്കും ഇത്.

സായികുമാര്‍, ജഗതി ശ്രീകുമാര്‍, ഇന്ദ്രന്‍സ് തുടങ്ങിയ പ്രമുഖതാരങ്ങളും വേഷമിടുന്നു. ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് സംവിധായകന്‍ വിനയന്‍ തന്നെയാണ്. അഭിലാഷ് ഫിലിംസിന്റെ ബാനറില്‍ അനില്‍ ശര്‍മയാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X