ശ്രീനിവാസനും മുകേഷും ഒന്നിക്കുന്നു
പല താരങ്ങള്‍ക്കൊപ്പവും കൂട്ടാളിയായി വേഷമിട്ട് തിയേറ്ററുകളില്‍ ചിരി നിറച്ച നടന്‍മാരാണ് ശ്രീനിവാസനും മുകേഷും. ശിപായിലഹള എന്ന ചിത്രത്തില്‍ ഇരുവരും പ്രധാനവേഷങ്ങളില്‍ ഒന്നിച്ചഭിനയിച്ചപ്പോഴും അത് പ്രേക്ഷകര്‍ക്ക് ചിരിയുടെ വിരുന്നായി.
പിന്നീട് ശ്രീനിവാസനെയും മുകേഷിനെയും പ്രധാനവേഷങ്ങളില്‍ കണ്ടത് സിദ്ദിഖിന്റെ ഫ്രന്റ്സിലാണ്. ജയറാമിനൊപ്പം കൂട്ടുകാരായി ഇരുവരും പ്രത്യക്ഷപ്പെട്ട ഈ ചിത്രവും തിയേറ്ററില്‍ ചിരിയുടെ തിരമാലകളുയര്‍ത്തിയ ചിത്രമാണ്.
നീണ്ട ഇടവേളക്കു ശേഷം ഇരുവരും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് മറ്റൊരു ചിരിവിരുന്നാണ്. ഹരിദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ശ്രീനിവാസനും മുകേഷും ഒരുമിച്ചഭിനയിക്കുന്നത്. ഇരുവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ നായിക പത്മപ്രിയയാണ്.
ജഗതി, ജഗദീഷ്, നെടുമുടി വേണു, ഇന്നസെന്റ്, അഗസ്റ്റിന്‍, കെ.പി.എ.സി ലളിത, പ്രജുഷ എന്നീ പ്രമുഖതാരങ്ങളും വേഷമിടുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ഈണം പകരുന്നു. ഛായാഗ്രഹണം സാലു ജോര്‍ജ്.
മാര്‍വല്‍ പിക് ചേഴ്സിന്റെ ബാനറില്‍ ആര്‍.മനോജാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications











