കലാഭവന്‍ മണിയുടെ അമ്പിളിമാമന്‍
നടനെന്ന നിലയിലും ഗായകനെന്ന നിലയിലും കഴിവ് തെളിയിച്ച അപൂര്‍വം താരങ്ങളിലൊരാളാണ് കലാഭവന്‍ മണി. നാടന്‍പാട്ടുകളിലൂടെ കലാഭവന്‍ മണി ഗായകരുടെ ഇടയില്‍ തന്റേതായൊരു വ്യക്തിമുദ്ര പതിപ്പിച്ചു. ഇടക്കാലത്ത് സിനിമകളില്‍ കലാഭവന്‍ മണിയുടെ പാട്ട് വിജയ ഫോര്‍മുലയുടെ ചേരുവയായിരുന്നു.
ഒരു പാട്ട് പാടുന്നതിന് യേശുദാസിനേക്കാള്‍ പ്രതിഫലം വാങ്ങിയ ഗായകനാണ് കലാഭവന്‍ മണി. നാടന്‍പാട്ടുകളിലൂടെ തന്റെ സ്വരം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാക്കി മാറ്റിയ കലാഭവന്‍ മണി ആദ്യമായി ഒരു ചിത്രത്തില്‍ ഗായകനായി അഭിനയിക്കുന്നു.
അമ്പിളിമാമന്‍ എന്ന ചിത്രത്തില്‍ ചെട്ടിക്കുളങ്ങര കുത്തിയോട്ട പാട്ടുകാരനായാണ് മണി അഭിനയിക്കുന്നത്. ചന്ദ്രന്‍ എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്. മണി പാടിയ ഒട്ടേറെ നാടന്‍പാട്ടുകള്‍ ഈ ചിത്രത്തിന്റെ പ്രത്യേകതയായിരിക്കും. ആക്ഷന്‍ ഹീറോ എന്ന നിലയില്‍ നിന്നുള്ള ഒരു മാറ്റം കൂടിയായിരിക്കും മണിക്ക് ഈ ചിത്രം.
ചെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തില്‍ കുംഭമാസത്തില്‍ നടക്കുന്ന കെട്ടുക്കാഴ്ചയുടെയും കുത്തിയോട്ടത്തിന്റെയും പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ആചാരങ്ങളും വിദ്യാഭ്യാസവും തമ്മിലുള്ള ബന്ധമാണ് ചിത്രത്തില്‍ പ്രമേയമാവുന്നത്.
നവാഗതനായ ബിനു ചെന്നിത്തല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്പിളിമാമന്‍. ഗുഡ് ലുക്ക് ഇന്ത്യാ മൂവി മേക്കേഴ്സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications