മോഹന്‍ലാല്‍ തിരക്കഥയെഴുതുന്നു
സിനിമയുടെ ടൈറ്റിലുകള്‍ തെളിയുമ്പോള്‍ നായകന്റെ പേരിനും ശേഷം ഒരിക്കല്‍ക്കൂടി മോഹന്‍ലാലിന്റെ പേര് തെളിയുന്നു. കഥ, തിരക്കഥ, സംഭാഷണം മോഹന്‍ലാല്‍! അതെ, മോഹന്‍ലാല്‍ തിരക്കഥ രചിക്കുന്നു.
ശ്രീനിവാസനും ജഗദീഷുമൊക്കെ അഭിനയരംഗത്ത് മികവ് കാട്ടിയതിനു ശേഷമാണ് തിരക്കഥാ രചനയിലും കൈവച്ചത്. അഭിനയത്തിനിടയിലെ ഇടവേളകളില്‍ സിനിമയ്ക്കായുള്ള എഴുത്തിനും സമയം കണ്ടെത്തിയ നടന്‍മാരായിരുന്നു ഇവര്‍. എന്നാല്‍ വര്‍ഷം മുഴുവന്‍ ഒന്നിനു പിറകെ ഒന്നായി സിനിമകള്‍ പൂര്‍ത്തിയാക്കുന്നതിന്റെ തിരക്കില്‍ കഴിയുന്ന ഒരു സൂപ്പര്‍താരം തിരക്കഥാരചനയിലേക്ക് തിരിയുന്നത് ആദ്യമായാണ്.
മോഹന്‍ലാലിന്റെ കഥയ്ക്ക് അദ്ദേഹം തന്നെ തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ പേര് സ്വപ്നമാളികയെന്നാണ്. തിരക്കഥാ രചനയില്‍ മോഹന്‍ലാലിനെ കെ.എ.ദേവരാജന്‍ സഹായിക്കും. നവാഗത സംവിധായകനായ കെ.എ.ദേവരാജന്‍ ഒരുക്കുന്ന ചിത്രമാണ് സ്വപ്നമാളിക.
ചിത്രത്തിലെ നായകന്‍ മോഹന്‍ലാല്‍ തന്നെയാണ്. 2008ലെ മോഹന്‍ലാലിന്റെ പ്രൊജക്ടുകളിലൊന്നായിരിക്കും ഇത്.


Click it and Unblock the Notifications