വീണ്ടും ഷാജിയും മമ്മൂട്ടിയും
മലയാളക്കരയെ ഇളക്കിമറിച്ച സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായിരുന്നു ഷാജി കൈലാസ് മമ്മൂട്ടി ടീമിന്റെ ദി കിംഗ്. അതിനു ശേഷം അതുപോലൊരു ഹിറ്റുണ്ടാക്കാന്‍ ഈ കൂട്ടുകെട്ടിന് കഴിഞ്ഞിട്ടില്ല.
ദി ട്രൂത്തും വലിയേട്ടനുമൊക്കെ ശരാശരി വിജയങ്ങളില്‍ ഒതുങ്ങിപ്പോയി. വീണ്ടും ഇവര്‍ ഒന്നിക്കുകയാണ്. പൗരുഷത്തിന്റെ നിര്‍വചനം ഷോട്ടുകളിലൂടെ നിശ്ചയിക്കുന്ന ഷാജി കൈലാസിനൊപ്പം നടനപൗരുഷത്തിന്റെ ആള്‍രൂപമായ മമ്മൂട്ടി വീണ്ടും ഒന്നിക്കുന്നു.
ഇനിയും പേരിട്ടില്ലാത്ത ഈ ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത് ടി എ ഷാഹിദാണ്. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം ഇവര്‍ വീണ്ടും ഒന്നിക്കുന്പോള്‍ അത് സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ വിജയമാക്കുക എന്നതാണ് അണിയറപ്രവര്‍ത്തകരുടെ വെല്ലുവിളി.
ഷാജി കൈലാസിന്റെ സ്ഥിരം പാറ്റേണിലുളള ആക്ഷന്‍ ചിത്രം തന്നെയാണ് ആലോചിക്കുന്നത്. അടുത്ത വര്‍ഷം വിഷുവിന് ചിത്രം തീയേറ്ററിലെത്തുന്ന തരത്തിലാണ് ഷൂട്ടിംഗ് തീരുമാനിച്ചിരിക്കുന്നത്.
മോഹന്‍ലാല്‍ ട്രേഡ് യൂണിയന്‍ നേതാവായി അഭിനയിക്കുന്ന അലിഭായ് എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഷാജി കൈലാസ് ഇപ്പോള്‍.


Click it and Unblock the Notifications