twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു

    By Staff
    |

    തിരുവനന്തപുരം: 2006 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ വെള്ളിയാഴ്ച വിതരണം ചെയ്തു. കേരള സര്‍വ്വകലാശാലയിലെ സെനറ്റ് ഹൗസില‍് നടന്ന വര്‍ണാഭമായ ചടങ്ങിലാണ് താരങ്ങള്‍ പുരസ്കാരങ്ങള്‍ സ്വീകരിച്ചത്.

    മികച്ച ചിത്രമായ ദൃഷ്ടാന്തത്തിന്‍റെ ശില്‍പി എം.പി. സുകുമാരന്‍നായര്‍, മികച്ച രണ്ടാമത്തെ ചിത്രമായ ക്ലാസ് മേറ്റ്സിന്‍റെ ശില്‍പികള്‍ റോഷന്‍ ആന്‍ഡ്രൂസ്‌, പി.വി ഗംഗാധരന്‍, മികച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍(രാത്രിമഴ), മികച്ച നടന്‍ പൃഥ്വിരാജ്‌( വാസ്തവം) എന്നിവര്‍ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട ഉര്‍വശിക്കുവേണ്ടി സഹോദരന്‍ കമല്‍ റോയിയാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്.

    ജൂറിയുടെ പ്രത്യേക പരാമര്‍ശങ്ങള്‍ക്കര്‍ഹരായ നടന്‍ ശ്രീനിവാസന്‍, നടി ഖുശ്ബു, സംവിധായകന്‍ മധു കൈതപ്രം തുടങ്ങിയവരും സാക്ഷ്യപത്രങ്ങള്‍ സ്വീകരിച്ചു.

    മികച്ച രണ്ടാമത്തെ നടന്‍ സായികുമാര്‍(ആനന്ദ ഭൈരവി), രണ്ടാമത്തെ നടി പത്മപ്രിയ(കറുത്ത പക്ഷികള്‍) , മികച്ച ബാലതാരങ്ങളായ മാളവിക, മണി, ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തിന്റെ ശില്‍പികളായ ലാല്‍ജോസ്‌, പി.കെ. മുരളീധരന്‍, കഥാകൃത്ത്‌ ജെയിംസ്‌ ആല്‍ബര്‍ട്ട്‌, തിരക്കഥാകൃത്ത്‌ മേജര്‍ രവി, ഛായാഗ്രാഹകന്‍ മനോജ്‌ പിള്ള, ഗാനരചയിതാവ്‌ പ്രഭാവര്‍മ്മ, സംഗീതസംവിധായകന്‍ രമേഷ്‌ നാരായണന്‍, പശ്ചാത്തല സംഗീത സംവിധായകന്‍ താഷി, ഗായകരായ ശ്രീനിവാസ്‌, സുജാത, ചിത്രസംയോജകന്‍, എല്‍.ഭൂമിനാഥന്‍, കലാസംവിധായകന്‍ ഗോകുല്‍ദാസ്‌, ശബ്ദലേഖകന്‍ എം. ഹരികുമാര്‍, മേക്കപ്പ്‌മാന്‍ പട്ടണം ഷാ, വസ്ത്രാലങ്കാരത്തിന്‌ വി. സായ്‌, മികച്ച നവാഗത സംവിധായകന്‍ അവിര റബേക്ക തുടങ്ങി ഒട്ടേറെപ്പേര്‍ മുഖ്യമന്ത്രിയില്‍ നിന്ന്‌ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.

    വിദ്യാഭ്യാസ-സാംസ്കാരിക മന്ത്രി എം.എ. ബേബി അധ്യക്ഷനായിരുന്നു. മേയര്‍ സി. ജയന്‍ബാബു, വി. ശിവന്‍കുട്ടി എം.എല്‍.എ, ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ്‌ അംഗം സിബി മലയില്‍, രചനാവിഭാഗം ജൂറി ചെയര്‍മാന്‍ രവീന്ദ്രന്‍, സാംസ്കാരിക വകുപ്പ്‌ സെക്രട്ടറി ഡോ. വി. വേണു, ചലച്ചിത്ര അക്കാദമി സെക്രട്ടറി ഡോക്ടര്‍ കെ.എസ്‌. ശ്രീകുമാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X