മുകേഷ് എന്നും സുഹൃത്ത്
സൂപ്പര്‍താരങ്ങളുടെ കൂട്ടുകാരന്‍ വേഷങ്ങള്‍ മുകേഷ് എന്നും ഭംഗിയാക്കിയിട്ടുണ്ട്. ബോയിംഗ് ബോയിംഗ്, വന്ദനം, കാക്കക്കുയില്‍ തുടങ്ങിയ ചിത്രങ്ങളിലെ നായകന്റെ കൂട്ടുകാരനായുള്ള മുകേഷിന്റെ വേഷങ്ങള്‍ പ്രേക്ഷകര്‍ ചുണ്ടില്‍ ചിരിയോടെ ഓര്‍ത്തിരിക്കും. ജയറാമിനും ശ്രീനിവാസനുമൊപ്പം പ്രധാനവേഷത്തില്‍ കൂട്ടുകാരിലൊരാളായി മുകേഷ് അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ പേര് തന്നെ ഫ്രന്റ്സ് എന്നാണ്. ജഗതി ശ്രീകുമാറിനൊപ്പം പ്രധാന വേഷത്തില്‍ മുകേഷ് പ്രത്യക്ഷപ്പെടുന്ന പുതിയ ചിത്രത്തിന്റെ പേര് സുഹൃത്ത് എന്നും.
നായകനൊപ്പം എന്ത് വേലയൊപ്പിക്കുന്നതിനും കൂടെനില്‍ക്കുന്ന സന്തതസഹചാരിയായ കൂട്ടുകാരനായി പ്രേക്ഷകരെ ചിരിപ്പിച്ച മുകേഷ് ഇപ്പോള്‍ ചെയ്യുന്ന മറ്റു തരത്തിലുള്ള വേഷങ്ങളിലും ഒരു സുഹൃത്തിന്റെ സാന്നിധ്യമുണ്ട്. ചെയ്യുന്നത്. മോഹന്‍ലാലിന്റെയും ജയറാമിന്റെയും കൂട്ടുകാരനായി സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ട മുകേഷ് ഇപ്പോള്‍ ദിലീപിനും കുഞ്ചാക്കോ ബോബനും പൃഥ്വിരാജിനുമൊപ്പം അഭിനയിക്കുമ്പോള്‍ ഉപനായകന്റെ റോള്‍ മറ്റൊരു തരത്തില്‍ മാറുന്നു.
വിഷുച്ചിത്രങ്ങളില്‍ ഏറ്റവും വലിയ ഹിറ്റായ വിനോദയാത്രയില്‍ ദിലീപിനൊപ്പം ഒരു പ്രധാന വേഷത്തിലാണ് മുകേഷ് പ്രത്യക്ഷപ്പെട്ടത്. ദിലീപിന്റെ അളിയന്റെ വേഷത്തില്‍. ഉത്തരവാദിത്ത ബോധമില്ലാത്ത നായകന് നേര്‍വഴി പറഞ്ഞുകൊടുക്കുന്ന അളിയനായി മുകേഷ് വേട്ടമിട്ടപ്പോള്‍ പഴയ ഉപനായക വേഷങ്ങളില്‍ നിന്നും തീര്‍ത്തുമൊരു മാറ്റം. അതേ സമയം അളിയനോട് ഒരു സുഹൃത്തിനെ പോലെ പെരുമാറുന്ന കഥാപാത്രം.
പൃഥ്വിരാജ് നായകനായ കാക്കിയില്‍ നായകന്റെ മൂത്ത സഹോദരനായാണ് മുകേഷ് വേഷമിട്ടത്. ഈ ചിത്രത്തിലും ഉപദേശി റോള്‍ തന്നെ. ചെറുപ്പത്തിന്റെ ചോരത്തിളപ്പില്‍ ഓരോരോ പ്രശ്നങ്ങളില്‍ ചെന്നുചാടുന്ന അനുജനായ പൊലീസ് ഇന്‍ സ്പെക്ടര്‍ക്ക് ഉപദേശങ്ങള്‍ നല്‍കുന്ന ഹെഡ് കോണ്‍സ്റ്റബിളായ സഹോദരന്‍. ഒപ്പം അനുജനൊപ്പം സുഹൃത്തിനെ പോലെ തമാശ പൊട്ടിച്ചും ചിരിച്ചും കുടുംബാന്തരീക്ഷം ഉല്ലാസഭരിതമാക്കുന്ന ഒരാള്‍.
നായകന്റെ സഹോദരനായാലും അളിയനായായാലും ഒരു സുഹൃത്തിനെ പോലെ നായകനൊപ്പം നില്‍ക്കുന്ന വഴികാട്ടിയുടെ വേഷമാണ് മുകേഷിന് ഈ ചിത്രങ്ങളില്‍. അതേ സമയം ജഗതി ശ്രീകുമാര്‍ നായകനാവുന്ന സുഹൃത്ത് എന്ന ചിത്രത്തിലാവട്ടെ നായകനെ ഉപദേശങ്ങള്‍ കൊണ്ട് കുഴിയില്‍ ചാടിക്കുന്ന പച്ചപ്പരിഷ്കാരിയായ സുഹൃത്തിന്റെ വേഷമാണ് മുകേഷിന്. അവിടെയും മുകേഷിന് സുഹൃത്തിന്റെ വേഷം തന്നെ.


Click it and Unblock the Notifications