മമ്മൂട്ടിയും ലാലും രജനിക്കും പിന്നില്‍
തമിഴ് നാട്ടിലെ ഏറ്റവും വലിയ സൂപ്പര്‍താരം രജനീകാന്താണന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവാനിടയില്ല. കേരളത്തിലും രജനീകാന്താണോ ഇപ്പോള്‍ വലിയ സൂപ്പര്‍താരം? കേരളത്തിലും മമ്മൂട്ടിയേക്കാളും മോഹന്‍ലാലിനേക്കാളും ആരാധകരെ ആകര്‍ഷിക്കുന്ന സൂപ്പര്‍താരം രജനീകാന്തായി മാറിക്കഴിഞ്ഞോ?
രജനിയുടെ പുതിയ ചിത്രമായ ശിവാജിക്കു കേരളത്തില്‍ കിട്ടിക്കൊണ്ടിരിക്കുന്ന വരവേല്പും ആരാധകരുടെ പ്രതികരണവും കാണുമ്പോള്‍ മലയാളത്തിലെ സൂപ്പര്‍താരങ്ങളെ കവച്ചുവയ്ക്കുന്ന സൂപ്പര്‍സാന്നിധ്യമായി രജനി കേരളത്തിലും മാറിയിരിക്കുന്നുവെന്ന് പറയണം. 35 രൂപയുടെ ടിക്കറ്റിന് 75 രൂപ നല്‍കി ആഴ്ചകള്‍ക്കു മുമ്പേ ബുക്ക് ചെയ്താണ് പ്രേക്ഷകര്‍ ശിവാജി കാണാന്‍ തിയേറ്ററുകളിലെത്തുന്നത്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍ ആരാധകര്‍ ബ്ലാക്കില്‍ ടിക്കറ്റ് വാങ്ങി കണ്ടിട്ടുണ്ടാവുമെങ്കിലും ഇതുപോലെ ആഴ്ചകള്‍ക്കു മുമ്പേ ടിക്കറ്റ് ഇരട്ടിയിലേറെ വിലക്ക് ബുക്ക് ചെയ്യുന്ന രീതി കേരളത്തില്‍ ആദ്യമാണ്.


Click it and Unblock the Notifications











