സൗണ്ട് ഒഫ് മ്യൂസിക് മലയാളത്തില്‍
വിദേശ ക്ലാസിക്കുകളുടെ പേരുകള്‍ മലയാള സിനിമയ്ക്ക് ഉപയോഗിക്കുന്നത് മുമ്പുമുണ്ടായിട്ടുണ്ട്. റോബര്‍ട്ടോ ബനീഞ്ഞിയുടെ ഇറ്റാലിയന്‍ ചിത്രമായ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിന്റെ പേര് ഫാസില്‍ തന്റെ സിനിമയ്ക്കുപയോഗിച്ചു. ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന വിഖ്യാത രാഷ്ട്രീയ ചിത്രവുമായി താരതമ്യം പോലും അര്‍ഹിക്കാത്ത ചിത്രമാണ് ഫാസിലിന്റെ സൃഷ്ടിയെന്നത് മറ്റൊരു കാര്യം.
സൗണ്ട് ഒഫ് മ്യൂസിക് എന്ന ഹോളിവുഡ് ക്ലാസിക് ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ പ്രിയദര്‍ശന്‍ മിന്നാരം എന്ന ചിത്രത്തില്‍ പകര്‍ത്തിവച്ചിട്ടുണ്ട്. തന്റെ ചിത്രത്തിന് സൗണ്ട് ഒഫ് മ്യൂസിക് എന്ന് പേരിടാന്‍ അദ്ദേഹം ഏതായാലും ധൈര്യപ്പെട്ടില്ല.
ഇപ്പോള്‍ സൗണ്ട് ഒഫ് മ്യൂസിക് എന്ന പേരില്‍ ഒരു ചിത്രം മലയാളത്തില്‍ ഒരുങ്ങുന്നു. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിനാണ് ഈ പേര് സ്വീകരിച്ചിരിക്കുന്നത്. പേര് മാത്രമേ ഹോളിവുഡ് ക്ലാസിക്കിനെ ഓര്‍മിപ്പിക്കുന്നുള്ളൂ. സൗണ്ട് ഒഫ് മ്യൂസിക് രഞ്ജിത്തിന്റെ സ്ഥിരം ശൈലിയിലുള്ള ഒരു തട്ടുപൊളിപ്പന്‍ മസാലയായിരിക്കും.
ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് വിദ്യാസാഗറാണ്. പി ആന്റ് വി അസോസിയേറ്റ്സിന്റെ ബാനറില്‍ പി.എന്‍.വേണുഗോപാല്‍ നിര്‍മിക്കുന്ന ചിത്രമാണിത്. ജൂലൈയില്‍ ചിത്രീകരണം ആരംഭിക്കും.


Click it and Unblock the Notifications