ഡേവിഡ് ജോണ്‍ കൊട്ടാരം എന്ന നസ്രാണി

By Staff

ജോഷി സംവിധാനം ചെയ്യുന്ന നസ്രാണിയില്‍ ഡേവിഡ് ജോണ്‍ കൊട്ടാരം എന്ന മധ്യതിരുവിതാകൂര്‍ നസ്രാണിയായാണ് മമ്മൂട്ടി വേഷമിടുന്നത്. രഞ്ജിത്താണ് ഈ ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.

പൗരുഷവും ആഢ്യത്വവുമുള്ള യുവാവാണ് ഡേവിഡ് ജോണ്‍. പ്രൗഢി കൊണ്ടും സമ്പത്ത് കൊണ്ടും പ്രശസ്തമായ കൊട്ടാരം തറവാടിലെ ഏക ആണ്‍തരി. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവന്‍. പണത്തിനു മുകളിലാണ് അവന്‍ വളര്‍ന്നത്. അതുകൊണ്ടു തന്നെ ജീവിതം അടിച്ചുപൊളിച്ച് ആഘോഷിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ സുഹൃദ് വലയം എപ്പോഴും അയാള്‍ക്കു ചുറ്റുമുണ്ടായിരുന്നു.

സുഹൃത്തുക്കളുടെ പ്രിയങ്കരനാണ് ഡേവി. അവരോടൊത്ത് സദാ സമയവും ചെലവഴിക്കുന്ന ഡേവിഡിനെ വീട്ടുകാര്‍ക്ക് കാണാന്‍ കിട്ടുന്നില്ലെന്ന് പരാതിയുണ്ട്. ഏകമകനെ വല്ലപ്പോഴുമേ കാണാന്‍ കിട്ടുന്നുള്ളൂവെന്ന പരാതിയാണ് അപ്പനും അമ്മയ്ക്കും. വീട്ടില്‍ വരാന്‍ നേരമില്ലാതെ ഓരോരോ കാര്യങ്ങളില്‍ മുഴുകി ജീവിതം ഉല്ലാസമയമായി മുന്നോട്ടുകൊണ്ടുപോവുന്നതിനിടയിലാണ് ഡേവിഡിന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായ ചില സംഭവങ്ങളുണ്ടാകുന്നത്.

നാട്ടിലെ ഒരു സാമൂഹ്യപ്രശ്നത്തില്‍ ഡേവിഡ് ഇടപെടുന്നതോടെ അയാളുടെ ജീവിതം സംഘര്‍ഷഭരിതമാകുന്നു. അതുവരെ ഉല്ലാസത്തോടെ മുന്നോട്ടുപോയിക്കൊണ്ടിരുന്ന അയാളുടെ ജീവിതത്തിന്റെ ഗതി അതോടെ മാറി.

മമ്മൂട്ടിയുടെ മാനറിസങ്ങള്‍ പരമാവധി ചൂഷണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് രഞ്ജിത്ത് ‍ഡേവിഡ് ജോണ്‍ കൊട്ടാരം എന്ന കഥാപാത്രത്തിന് രൂപം നല്‍കിയിരിക്കുന്നത്. മധ്യതിരുവിതാംകൂറിലെ ക്രൈസ്തവരുടെ ഭാഷയില്‍ സംസാരിക്കുന്ന മമ്മൂട്ടിയെ ഒരിക്കല്‍കൂടി ഈ ചിത്രത്തില്‍ കാണാം.

ബോക്സോഫീസ് ദുരന്തമായ പ്രജാപതി, ഓഫ് ബീറ്റ് സംരംഭമായ കയ്യൊപ്പ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം രഞ്ജിത്ത് മമ്മൂട്ടിക്കായി തിരക്കഥ രചിക്കുമ്പോള്‍ സംവിധാനം ജോഷിയെ ഏല്പിച്ചിരിക്കുകയാണ്. പ്രജാപതിയുടെ പരാജയം പഴങ്കഥയാവും വിധം മമ്മൂട്ടിക്കായി ഒരു സൂപ്പര്‍ഹിറ്റ് ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് രഞ്ജിത്ത് ഇത്തവണ തിരക്കഥ ഒരുക്കുന്നത്.

ചിത്രത്തിലെ നായികമാരിലൊരാള്‍ വിമലാ രാമനാണ്. രണ്ട് നായികമാരുണ്ടെന്നതിന്റെ പേരില്‍ ചിത്രത്തില്‍ നിന്നും പിന്‍മാറിയ കാവ്യാ മാധവന് പകരക്കാരിയെ തീരുമാനിച്ചിട്ടില്ല. ഭരത് ഗോപി, കലാഭവന്‍ മണി, ബിജു മേനോന്‍, വിജയരാഘവന്‍, ലാലു അലക്സ്, ക്യാപ്റ്റന്‍ രാജു, സാദിഖ്, അഗസ്റ്റിന്‍, സിദ്ദിക്ക്, ബിജുപപ്പന്‍, പി.ശ്രീകുമാര്‍, കെ.പി.എ.സി ലളിത, സുകുമാരി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് ബിജിലാല്‍ സംഗീതം പകരുന്നു. ഛായാഗ്രഹണം ഷാജി.ഹൊറൈസണ്‍ എന്റര്‍പ്രൈസസിന്റെ ബാനറില്‍ എം.രാജനാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X