സിദ്ദിഖ് തിരിച്ചെത്തുന്നു

By Staff

തൊട്ടതെല്ലാം പൊന്നാക്കിയ മലയാളത്തിലെ ഏക സംവിധായകനാണ് സിദ്ദിഖ്. എന്നിട്ടും നാല് വര്‍ഷത്തോളമായി സിദ്ദിഖിനെ മലയാളത്തില്‍ കാണുന്നില്ല.

ലാലിനൊപ്പം സംവിധാനം ചെയ്ത ആദ്യചിത്രങ്ങള്‍ മുതല്‍ ക്രോണിക് ബാച്ചിലര്‍ വരെ എല്ലാ ചിത്രങ്ങളും സൂപ്പര്‍ഹിറ്റാക്കിയ സംവിധായകനാണ് സിദ്ദിഖ്. മലയാളത്തില്‍ മറ്റൊരു സംവിധായകനും ഇത്തരമൊരു വിജയത്തുടര്‍ച്ച അവകാശപ്പെടാനില്ല. മലയാളത്തിലെ സൂപ്പര്‍സംവിധായകരെന്ന് അറിയപ്പെടുന്നവരെല്ലാം സൂപ്പര്‍ഹിറ്റുകള്‍ സൃഷ്ടിച്ചതിനൊപ്പം തന്നെ പരാജയത്തിന്റെ കൈപൊള്ളലറിഞ്ഞവരുമാണ്. എന്നാല്‍ സിദ്ദിഖിന്റെ ഒരു ചിത്രം പോലും പരാജയപ്പെട്ടില്ല എന്നു മാത്രമല്ല, എല്ലാം സൂപ്പര്‍ഹിറ്റുകളുമായി.

മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത ഈ നൂറു ശതമാനം വിജയത്തിന്റെ ഗ്യാരണ്ടിയുള്ള ഏക സംവിധായകനായിട്ടും കഴിഞ്ഞ നാല് വര്‍ഷമായി സിദ്ദിഖിനെ മലയാളത്തില്‍ കാണാത്തതെന്താണ്? 2003ല്‍ റിലീസ് ചെയ്ത ക്രോണിക് ബാച്ചിലറാണ് സിദ്ദിഖിന്റെ ഒടുവിലത്തെ മലയാളച്ചിത്രം. സൂപ്പര്‍ഹിറ്റായ ആ ചിത്രത്തിനു ശേഷം സിദ്ദിഖ് മലയാളത്തില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. തെലുങ്ക് ചിത്രങ്ങളുടെ തിരക്കുകളിലായിരുന്നു ഈ സംവിധായകന്‍.

ഇപ്പോള്‍ മറ്റൊരു ചിത്രവുമായി സിദ്ദിഖ് മലയാളത്തില്‍ തിരിച്ചെത്തുന്നു. സിദ്ദിഖ് ആദ്യമായി ദിലീപിനെ നായകനാക്കി ഒരുക്കുന്ന ചിത്രമായിരിക്കും ഇത്. മറ്റെല്ലാ സിദ്ദിഖ് ചിത്രങ്ങളും പോലെ ഈ ചിത്രത്തിന്റെയും രചന സിദ്ദിഖിന്റേതായിരിക്കും. 2008ലെ ദിലീപിന്റെ പ്രൊജക്ടുകളിലൊന്നായിരിക്കും ഇത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X