ഷക്കീല വീണ്ടും തുണിയുരിയുന്നു
ഇനി തുണിയുരിഞ്ഞുളള അഭിനയത്തിനില്ലെന്ന് പ്രഖ്യാപിച്ചതോടെ ഷക്കീലയെ തേടി നല്ല വേഷങ്ങളെത്തിത്തുടങ്ങി. മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നിടത്തോളം ഷക്കീല വളര്‍ന്നു. ഛോട്ടാ മുംബൈയില്‍ അഭിനയിച്ചതോടെ തുണിയുരിയാന്‍ മാത്രം വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്ന പഴയ ഷക്കീലയല്ലിതെന്ന് പ്രേക്ഷകര്‍ക്ക് ബോധ്യമായി.
നല്ല വേഷങ്ങളിലേ അഭിനയിക്കൂവെന്ന വാശിയിലാണത്രെ ഷക്കീല ഇപ്പോള്‍. കോമഡി വേഷങ്ങളും ഷക്കീല ചെയ്യുന്നുണ്ട്! കോമഡി ചെയ്ത് ചെയ്ത് കോവൈ സരളയെ വെല്ലുന്ന നടിയാവുമോ ഷക്കീല?
എന്നാല്‍ പഴനിയപ്പ കല്ലൂരി എന്ന ചിത്രത്തിലൂടെ ഷക്കീല വീണ്ടും പഴയ ഓര്‍മകള്‍ പുതുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. കോളജിനു മുന്നില്‍ ചായക്കട നടത്തുന്ന സ്ത്രീയായാണ് ഷക്കീല ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചായക്കടയിലെത്തുന്ന കുമാരന്‍മാര്‍ക്കു മുന്നില്‍ ചൂടുള്ള വിഭവങ്ങള്‍ക്കൊപ്പം ഷക്കീലയും ചൂടോടെയാണ് പ്രത്യക്ഷപ്പെടുന്നത്.
താനിനി തുണിയിരിയില്ലെന്ന് ഷക്കീല പ്രഖ്യാപിച്ചതോടെ നിരാശരായ ആരാധകരുടെ ഹൃദയമിടിപ്പ് കൂട്ടുന്നതാണ് ഈ വാര്‍ത്ത. ചിത്രീകരണം നടന്നുവരുന്ന പഴനിയപ്പ കല്ലൂരി തിയേറ്ററുകളിലെത്താനായി കാത്തിരിക്കുകയാണ് അവര്‍.


Click it and Unblock the Notifications