ദിലീപിന് റോമയുമായി റൊമാന്‍‍സ്

By Staff

പ്രണയിക്കുമ്പോള്‍ തന്നെ സിനിമയില്‍ നായികാനായകന്‍മാരായി അഭിനയിച്ചവരാണ് ദിലീപും മഞ്ജു വാര്യരും. ഇരുവരും ചേര്‍‍ന്നുള്ള പ്രണയരംഗങ്ങള്‍ ചില സിനിമകളെ കൂടുതല്‍ റൊമാന്റിക്കാക്കി.

വിവാഹം കഴിഞ്ഞ് മഞ്ജു വാര്യര്‍ അഭിനയം നിര്‍ത്തിയ ശേഷം കാവ്യാ മാധവനാണ് ദിലീപിന് കൂടുതല്‍ ചേര്‍ച്ചയായത്. മീശ മാധവന്‍ പോലുള്ള ചിത്രങ്ങളില്‍ ഗാനരംഗങ്ങളില്‍ ഇരുവരും പ്രണയഭാവങ്ങളില്‍ സ്ക്രീനിലെ ഏറ്റവും നല്ല ജോഡിയായി. വെള്ളിത്തിരയിലെ പ്രണയദൃശ്യങ്ങളില്‍ ഇരുവരും പലപ്പോഴും അതിരുകടക്കുന്നത് സദാന്ദന്റെ സമയം പോലുള്ള ചിത്രങ്ങളില്‍ പ്രേക്ഷകരുടെ കാഴ്ചക്ക് വിരുന്നൊരുക്കി.

അത്തരമൊരു വിരുന്ന് ദിലീപിന്റെ ജന്മദിനമായ ജൂലൈ നാലിന് പുറത്തിറങ്ങുന്ന ജൂലൈ നാല് എന്ന ചിത്രത്തില്‍ കാണാം. ഇത്തവണ നായിക പുതിയൊരാളാണ്. റോമ ആദ്യമായി ദിലീപിന്റെ നായികയായി അഭിനയിക്കുന്ന ഈ ചിത്രത്തില്‍ ഇരുവരും ചേര്‍ന്നുള്ള ഗാനരംഗങ്ങള്‍ ഏറെ റൊമാന്റിക്കായാണ് സംവിധായകന്‍ ജോഷി ചിത്രീകരിച്ചിരിക്കുന്നത്.

നായികയെ നായകന്‍ കുളിപ്പിക്കുന്നതും മുടി തുവര്‍ത്തി കൊടുക്കുന്നതുമൊക്കെ പ്രേക്ഷകരുടെ കാഴ്ചക്ക് വിരുന്നായാണ് ഗാനരംഗത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. നനഞ്ഞൊട്ടിയ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന നായികയെ പുണരുന്ന നായകന്‍ ഇരുവരുടെയും പ്രണയത്തിന്റെ തീവ്രതയെ പ്രതിഫലിപ്പിക്കുന്നു. തമിഴ് നടിയായ റോമ മേനിയുടെ അഴകളവുകള്‍ വെളിവാക്കും വിധത്തിലാണ് ദിലീപിനൊപ്പം ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പോണ്ടിച്ചേരിയിലെ കടല്‍ത്തീരത്തുവച്ചാണ് ചില രംഗങ്ങള്‍ ചിത്രീകരിച്ചത്.

ഒരു ടാക്സി ഡ്രൈവറായാണ് ദിലീപ് ഈ ചിത്രത്തില്‍ വേഷമിടുന്നത്. നഗരത്തിലെ സമ്പന്നന്റെ മകളുമായി ഒരു പ്രത്യേക ഘട്ടത്തില്‍ നായകന്‍ ഒളിച്ചോടേണ്ടിവരുന്നു. ഈ യാത്രയ്ക്കിടയിലെ പ്രണയവും ഒപ്പം ഇവരെ പിന്തുടരുന്നവരുമായുള്ള സംഘര്‍ഷവുമാണ് കഥയെ മുന്നോട്ടു നയിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X