സംഗീതജ്ഞനായി മോഹന്‍ലാല്‍
സംഗീതജ്ഞന്റെ വേഷത്തില്‍ മോഹന്‍ലാല്‍ ഏതാനും ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഭരതം, കിഴക്കുണരും പക്ഷി, ദേവദൂതന്‍ തുടങ്ങിയ ചിത്രങ്ങളില്‍ സംഗീതത്തിന്റെ മാന്ത്രികലോകത്ത് ജീവിക്കുന്ന സംഗീതജ്ഞനായി മോഹന്‍ലാല്‍ ജീവിക്കുകയായിരുന്നു. ഒരിക്കല്‍ക്കൂടി അത്തരമൊരു വേഷം മോഹന്‍ലാല്‍ വീണ്ടും ചെയ്യുന്നു.
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ വീണ്ടും സംഗീതജ്ഞനായി പ്രത്യക്ഷപ്പെടുന്നത്. സംഗീതവുമായി ബന്ധമുള്ള പേരാണ് ചിത്രത്തിന് സ്വീകരിച്ചിരിക്കുന്നത്- സൗണ്ട് ഒഫ് മ്യൂസിക്. ഹോളിവുഡ് ക്ലാസിക്കായ സൗണ്ട് ഒഫ് മ്യൂസിക്കിന് ഈ ചിത്രവുമായി പേരില്‍ മാത്രമേ സാദൃശ്യമുള്ളൂവെന്ന് സംവിധായകന്‍ രഞ്ജിത്ത് പറയുന്നു.
രാവണപ്രഭു, ചന്ദ്രോത്സവം എന്നീ ചിത്രങ്ങള്‍ക്കു ശേഷം മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് സൗണ്ട് ഒഫ് മ്യൂസിക്. രാവണപ്രഭു സൂപ്പര്‍ഹിറ്റാക്കിയ രഞ്ജിത്തിന് ചന്ദ്രോത്സവത്തില്‍ പരാജയം നുണയേണ്ടിവന്നു. രണ്ട് ചിത്രത്തിലും ലാലിനായി തട്ടുപൊളിപ്പന്‍ വേഷങ്ങള്‍ രൂപപ്പെടുത്തിയ രഞ്ജിത്ത് അതില്‍ നിന്ന് വ്യത്യസ്തമായ നായകനെയാണ് സൗണ്ട് ഒഫ് മ്യൂസിക്കില്‍ അവതരിപ്പിക്കുന്നത്. ജൂലൈയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.
ഗാനരംഗങ്ങളില്‍ വരികളുടെ ഭാവമറിഞ്ഞും സംഗീതത്തിന്റെ ഒഴുക്കറിഞ്ഞും അഭിനയിക്കുന്ന നടനാണ് മോഹന്‍ലാല്‍. ഭരതം എന്ന ചിത്രത്തില്‍ ഗാനരംഗത്തില്‍ ആത്മസംഘര്‍ഷങ്ങള്‍ ഉള്ളിലൊതുക്കി പാടുന്ന സംഗീതജ്ഞനായി ലാല്‍ അതുല്യമായ പ്രകടനം കാഴ്ചവച്ചപ്പോഴാണ് മോഹന്‍ലാലിന് ആദ്യമായി ദേശീയ അവാര്‍ഡ് കിട്ടിയത്. താളാത്മകമാണ് ലാലിന്റെ അഭിനയമെന്നതു കൊണ്ടു തന്നെ സംഗീതജ്ഞനായും ഗായകനായും ലാല്‍ പ്രത്യക്ഷപ്പെടുമ്പോഴൊക്കെ സംഗീതത്തിന്റെ താളം ലാലിന്റെ ശരീരഭാഷയിലും പ്രതിഫലിക്കുന്നു. സൗണ്ട് ഒഫ് മ്യൂസിക്കിലും അതുകൊണ്ടുതന്നെ ലാലില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് ഏറെയാണ്.


Click it and Unblock the Notifications