നയന്റെ ഉടലിനെന്തുപ്പറ്റി?
തെലുങ്ക് ചിത്രം ദുബായ് സീനുവിലും ശിവാജിയിലെ ഗാനരംഗത്തിലും നയന്‍താരയുടെ പ്രകടനം തന്നെയാണ് പ്രേക്ഷകര്‍ കണ്ടത്. എങ്കിലും തമിഴിലെയും തെലുങ്കിലെയും പല ചിത്രങ്ങളിലും ആരാധകരുടെ സിരകളിലെ ചോരയോട്ടം കൂട്ടിയ ആ ഉടലിന് എന്തുപറ്റിയെന്നൊരു ചോദ്യം പ്രേക്ഷകരുടെ നാവിന്‍തുമ്പില്‍ ബാക്കിയാവുന്നു.
തമിഴിലെ ആദ്യചിത്രമായ അയ്യേയില്‍ കണ്ടു തുടങ്ങിയതാണ് പ്രേക്ഷകര്‍ നയന്റെ അണിവയറിന്റെ അഴക്. അതിന്റെ വിസ്തൃതിയില്‍ അലയുന്ന ക്ലോസപ്പ് ദൃശ്യങ്ങള്‍ നയന്റെ ആരാധകരുടെ മനസില്‍ പതിഞ്ഞതാണ്. ദുബായ് സീനുവിലും ശിവാജിയിലും പക്ഷേ നയന്റെ അണിവയര്‍ വല്ലാതെ ശുഷ്കിച്ചതു പോലെ. തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചു തുടങ്ങിയതോടെ നയന്‍ ശരീരഭാരം കുറയ്ക്കാന്‍ തുടങ്ങിയതാണോ അണിവയറിന്റെ ഭംഗി കുറച്ചതെന്ന് ആരാധകര്‍ സന്ദേഹിക്കുന്നു.
തുടയഴക് മുഴുവന്‍ കാണും വിധം പ്രത്യക്ഷപ്പെട്ട ഗജിനിയിലെ ഗാനരംഗത്തിലും തെലുങ്ക് ചിത്രം ലക്ഷ്മിയിലുമൊക്കെ മാംസളമായ ആ ഉടലിന്റെ അഴകളവുകള്‍ പ്രേക്ഷകരെ കൊതിപ്പിച്ചതാണ്. പക്ഷേ തെലുങ്കിലേക്ക് കടന്നതോടെ വല്ലാതെ മെലിഞ്ഞുപോയ നയന്റെ പഴയ ശരീരലാവണ്യം തന്നെയായിരുന്നു തങ്ങള്‍ക്ക് കണ്ണിന് ഉത്സവമാകുന്നതെന്ന് ആരാധകര്‍ അയവിറക്കുന്നു.
ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നയന്റെ ആരോഗ്യത്ത തന്നെ ബാധിച്ചിട്ടുണ്ടെന്നാണ് സിനിമാരംഗത്തുള്ളവര്‍ പറയുന്നത്. ഭക്ഷണത്തിന്റെ അളവ് വല്ലാതെ കുറച്ചതു മൂലം വളരെ ക്ഷീണിതയായാണത്രെ നയനെ സെറ്റുകളില്‍ കാണപ്പെടുന്നത്.
മെലിയാനായി ഭക്ഷണം കുറച്ച് ശരീരത്തെ ക്ഷീണിപ്പിക്കുന്നത് നയന് കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കുമെന്ന് അവരോട് അടുപ്പമുള്ളവര്‍ക്ക് ആശങ്കയുണ്ട്. തമിഴില്‍ തിരിച്ചെത്തുമ്പോള്‍ വീണ്ടും തടി കൂട്ടുമെന്ന് വാര്‍ത്തയുണ്ടായിരുന്നെങ്കിലും ചിത്രീകരണം നടന്നുവരുന്ന ബില്ല 2007ലെ സ്റ്റില്ലുകള്‍ പുറത്തുവരുന്നതോടെ മാത്രമേ ആരാധകരുടെ ആശങ്കയ്ക്ക് ഉത്തരമാവൂ. നയന്‍ ബിക്കിനിയിട്ട് അഭിനയിക്കുന്ന ഈ ചിത്രത്തില്‍ പ്രിയനടിയുടെ നിറഞ്ഞ ദേഹകാന്തി തന്നെ പഴയതു പോലെ കണ്ടു നുണയാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.


Click it and Unblock the Notifications











