മമ്മൂട്ടി മംമ്തയോടൊപ്പം തെലുങ്കിലേക്ക്
ആന്ധ്രാപ്രദേശില്‍ മമ്മൂട്ടിക്ക് ആരാധകരുണ്ടോ? ഉണ്ടെന്നുവേണം അനുമാനിക്കാന്‍. ഇല്ലെങ്കില്‍ മമ്മൂട്ടിയുടെ ബിഗ് ബി തെലുങ്കിലെത്തില്ലല്ലോ.
മലയാളത്തില്‍ ഹിറ്റായ ബിഗ് ബി തെലുങ്കിലെത്തുന്നത് മൊഴിമാറ്റത്തോടെയാണ്. മമ്മൂട്ടിയുടെ ശബ്ദം തെലുങ്കില്‍ മുഴങ്ങിക്കേള്‍ക്കില്ല. പകരം തെലുങ്കിലെ മൊഴിമാറ്റത്തോടെ ചിത്രം തിയേറ്ററുകളിലെത്തും.
ഇതിനകം തെലുങ്കില്‍ ഗ്ലാമര്‍ കൊണ്ട് ശ്രദ്ധ നേടിക്കഴിഞ്ഞ മംമ്ത നായികയായ ചിത്രമെന്ന നിലയില്‍ തെലുങ്ക് സിനിമാ പ്രേക്ഷകര്‍ ഈ ചിത്രം കാണാനെത്തുമെന്നാണ് ബിഗ് ബിയുടെ അണിയറ പ്രവര്‍ത്തകരുടെ കണക്കുകൂട്ടല്‍. ഗാനരംഗത്തില്‍ തെലുങ്ക് സിനിമകളില്‍ കാണിക്കുന്ന ഉടുതുണി കുറച്ചുള്ളയാട്ടം ബിഗ് ബിയിലുമുണ്ടല്ലോ. തെലുങ്ക് സിനിമാ പ്രേക്ഷകര്‍ നിരാശപ്പെടേണ്ടിവരില്ല.
ഇതിനുമുമ്പ് എണ്‍പതുകളുടെ അവസാനം മമ്മൂട്ടിയുടെ സാമ്രാജ്യം തെലുങ്കില്‍ ഡബ്ബ് ചെയ്തിറക്കിയിട്ടുണ്ട്. ആഴ്ചകളോളം ഓടിയ ആ ചിത്രം തെലുങ്കില്‍ വിജയമായിരുന്നു.


Click it and Unblock the Notifications