ജ്യോതിര്‍മയി തമിഴിലെ സ്മിതാ പാട്ടീല്‍?

By Super

ജ്യോതിര്‍മയി തമിഴിലെ സ്മിതാ പാട്ടീലാണ്- തമിഴിലെ പ്രശസ്ത സാഹിത്യകാരനായ ചാരു നിവേദിതയുടേതാണ് ഈ വാക്കുകള്‍. തമിഴ് നാട്ടിലെ സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്ന പെരിയോര്‍ രാമസ്വാമിയുടെ ജീവിത കഥ ആസ്പദമാക്കിയൊരുക്കിയ പെരിയോര്‍ എന്ന ചിത്രം കണ്ടതിനു ശേഷമാണ് ചാരു നിവേദിത ഇങ്ങനെയെഴുതിയത്.

തമിഴ് സാഹിത്യത്തിലെ സാമ്പ്രദായിക രീതികളെയൊക്കെ നിഷേധിക്കുകയും തന്റേതായൊരു രചനാശൈലി ആവിഷ്കരിക്കുകയും ചെയ്ത ചാരു നിവേദിത തമിഴിലെ കലാപകാരിയായ എഴുത്തുകാരനായാണ് വിലയിരുത്തപ്പെടുന്നത്. തീര്‍ച്ചയായും ചാരു നിവേദിതയുടെ വാക്കുകള്‍ക്ക് ജ്യോതിര്‍മയിയെ സംബന്ധിച്ചടത്തോളം അവാര്‍ഡിനേക്കാള്‍ മൂല്യമുണ്ട്.

അഭിനയപ്രധാനമായ വേഷങ്ങള്‍ ചെയ്യുന്നതിനൊപ്പം ശരീരഭംഗി അനാവരണം ചെയ്യുന്നതിനും തയ്യാറായ നടിയായിരുന്നു സ്മിതാ പാട്ടീല്‍. അരവിന്ദന്റെ ചിദംബരം എന്ന ചിത്രത്തിലെ നായികയെ ആ ചിത്രം കണ്ടവര്‍ മറയ്ക്കുന്നതെങ്ങനെ? അതേ സമയം സെക്സിന്റെ അതിപ്രസരമുള്ള ഹിന്ദി ചിത്രങ്ങളില്‍ നായികയായ സ്മിതാ പാട്ടീലിനെയും നാം കണ്ടിട്ടുണ്ട്. അഭിനയത്തിന്റെ മര്‍മറിഞ്ഞ നടിയായിരുന്ന സ്മിതാ പാട്ടീല്‍ അനശ്വരമാക്കിയ ഒരു പിടി വേഷങ്ങളുണ്ട്. ഒപ്പം തന്നെ കിടപ്പറ രംഗങ്ങളിലും കുളിസീനുകളിലും അഭിനയിക്കാന്‍ സ്മിതാ പാട്ടീലിന് മടിയില്ലായിരുന്നു.

ഇത്തരമൊരു നടി മലയാളത്തിലുമുണ്ടായിരുന്നു- അന്യഭാഷയില്‍ നിന്നെത്തി മലയാളത്തിന്റെ പ്രിയം പിടിച്ചുപറ്റിയ മാധവി. ഓര്‍മയ്ക്കായി, നവംബറിന്റെ നഷ്ടം, ഒരു വടക്കന്‍ വീരഗാഥ തുടങ്ങിയ ചിത്രങ്ങളില്‍ മാധവിയിലെ നടിയുടെ അഭിനയമികവ് നാം കണ്ടതാണ്. മികച്ച നടിയായിരുന്നപ്പോഴും ശരീരപ്രദര്‍ശനത്തിന് ഒരതിരുമില്ലാതെ തുണി നീക്കി നഗ്നതയുടെ കാഴ്ചയൊരുക്കുന്ന മാധവിയുടെ എത്രയോ ചിത്രങ്ങള്‍ അന്യഭാഷകളിലുണ്ടായി. ഓര്‍മയ്ക്കായി, ഒരു വടക്കന്‍ വീരഗാഥ തുടങ്ങിയ ചിത്രങ്ങളില്‍ ശരീരഭംഗി അനാവരണം ചെയ്യാന‍ുള്ള മാധവിയുടെ കൂസലില്ലായ്മ മലാള സിനിമാ പ്രേക്ഷകരും കണ്ടതാണ്.

ജ്യോതിര്‍മയിയെ സ്മിതാ പാട്ടീലിനോടും മാധവിയോടും താരതമ്യപ്പെടുത്താമോ? ഭവം എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് ജൂറിയുടെ പ്രത്യേക അവാര്‍ഡ് നേടിയ നടിയാണ് ജ്യോതിര്‍‍മയി. സമാന്തര സിനിമാ വിഭാഗത്തില്‍ പെടുത്താവുന്ന ഈ ചിത്രത്തിലെ നായികയുടെ സംഘര്‍ഷങ്ങള്‍ ഉള്‍ക്കൊണ്ടഭിനയിച്ച ജ്യോതിര്‍‍മയി വളരെ സ്വാഭാവികമായും തന്മയത്വത്തോടെയുമുള്ള അഭിനയശൈലിയാണ് കാഴ്ച വച്ചത്. ആര്‍ട്ട് സിനിമയിലൂടെയാണ് സിനിമാരംഗത്തെത്തിയതെങ്കിലും കച്ചവട സിനിമയുടെ ഭാഗമാകുവാന്‍ ജ്യോതിര്‍‍മയിക്ക് വളരെയെളുപ്പം കഴിഞ്ഞു. മീശ മാധവനിലെ ഗാനരംഗത്തിലൂടെ മേനിയഴക് കാട്ടാനും താനൊരുക്കമാണെന്ന് ജ്യോതിര്‍മയി വ്യക്തമാക്കി.

തമിഴില്‍ തിരക്കുള്ള നടിയായി മാറിക്കഴിഞ്ഞ ജ്യോതിര്‍‍മയി ഇപ്പോള്‍ അഭിനയിക്കുന്ന വേഷങ്ങള്‍ നോക്കൂ. പെരിയോറിലെ നായികാവേഷം പോലെ ഏറെ അഭിനയസാധ്യതയുള്ള വേഷങ്ങള്‍ ജ്യോതിര്‍‍മയിയുടെ കൈയില്‍ ഭദ്രമാണ്. അതേ സമയം ഉദയത്തിരുടനിലെ ഐറ്റം നമ്പരിലും നാന്‍ അവനില്ലൈ എന്ന ചിത്രത്തിലും മേനിപ്രദര്‍ശനത്തിന് നിബന്ധനകളൊന്നുമില്ലാത്ത നടിയെയാണ് കണ്ടത്. അതിനിടയില്‍ അഭിനയസാധ്യതയുള്ള വേഷമാണെന്നതുകൊണ്ടു മാത്രം മലയാളത്തിലെത്തി ഹരിശ്രീ അശോകന്റെ നായികയായി ആകാശത്തില്‍ അഭിനയിക്കാനും ജ്യോതിര്‍‍മയി തയ്യാറായി.

ഒരു ഭാഗത്ത് ഭവവും പെരിയോറും കഥാവശേഷനും പോലുള്ള ചിത്രങ്ങള്‍‍. മറു ഭാഗത്ത് മേനിയുടെ അഴകളവുകള്‍ തുറന്നുകാട്ടുന്ന റോളുകള്‍. അഭിനയ സാധ്യതയുള്ള വേഷങ്ങള്‍ മികവോടെ ചെയ്യുന്നതിനൊപ്പം ഗ്ലാമര്‍ നടിയെന്ന പേര് പതിച്ചുവാങ്ങുകയും ചെയ്യുന്ന ഈ നടി തീര്‍ച്ചയായും സ്മിതാ പാട്ടീലിന്റെയും മാധവിയുടെയും വഴിയേ തന്നെ. ജ്യോതിയില്‍ നിന്ന് നമുക്ക് കൂടുതല്‍ പ്രതീക്ഷിക്കാം- നടിയെന്ന നിലയിലും സ്ക്രീനില്‍ ദേഹലാവണ്യത്തിന്റെ കാഴ്ചയൊരുക്കുന്ന മാദകതാരമെന്ന നിലയിലും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X