കാവ്യയില്ലെങ്കില്‍ മുക്ത വരും
മറ്റൊരു നായിക കൂടിയുണ്ടെന്നതിന്റെ പേരിലാണ് കാവ്യാ മാധവന്‍ നസ്രാണിയില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാനുള്ള അവസരം വേണ്ടെന്നുവച്ചത്. കാവ്യ പിന്‍വാങ്ങിയതോടെ പുതിയ നായികയ്ക്കായുള്ള തിരച്ചില്‍ മുക്തയിലെത്തി.
നസ്രാണിയില്‍ കാവ്യക്കായി നിശ്ചയിച്ചിരുന്ന വേഷം മുക്തയാണ് ചെയ്യുന്നത്. വിമലാരാമനാണ് ചിത്രത്തിലെ മറ്റൊരു നായിക. മുക്തയ്ക്കും വിമലാരാമനും തുല്യപ്രാധാന്യമുള്ള വേഷങ്ങളാണ് ഈ ചിത്രത്തില്‍.
പത്താം ക്ലാസിലെത്തിയതോടെ പഠനത്തിന്റെ ചൂട് കയറിയ മുക്ത പുതിയ ചിത്രങ്ങളിലൊന്നും അഭിനയിക്കേണ്ടെന്ന തീരുമാനത്തിലായിരുന്നെങ്കിലും നസ്രാണിയിലേക്കുള്ള ക്ഷണം മുക്ത സ്വീകരിച്ചു. അതേ സമയം തമിഴ് സിനിമകളിലേക്കുള്ള ഓഫറുകള്‍ സ്വീകരിക്കേണ്ടെന്ന തീരുമാനത്തില്‍ മാറ്റമില്ല.
കമലിന്റെ ഗോള്‍ എന്ന ചിത്രത്തിലെ മുക്തയുടെ നായികാവേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിലെ പുതിയ ഓഫറുകള്‍ സ്വീകരിക്കുമ്പോഴും സെലക്ടീവാകാനാണ് മുക്തയുടെ തീരുമാനം.


Click it and Unblock the Notifications











