വിവാഹബന്ധം വേര്‍പ്പെടുത്തിയിട്ടും ഒരു കൂരക്ക് കീഴില്‍

By Super

മുംബൈ മഹാനഗരത്തിന്റെ ജനനിബിഡതയില്‍ ഒന്നിച്ചു താമസിക്കാന്‍ പറ്റിയ ഒരു സ്ഥലം കണ്ടെത്താനാവാതെ കുഴങ്ങുന്ന നവദമ്പതികളുടെ കഥ പറയുന്നുണ്ട് കമല്‍ ശുഭയാത്ര എന്ന ചിത്രത്തില്‍. മുംബൈയുടെ പശ്ചാത്തലത്തില്‍ എം.പത്മകുമാര്‍ പുതിയൊരു കഥ പറയുമ്പോള്‍ അത് കമലിന്റെ സിനിമയുടെ പ്രമേയത്തിന് വിപരീതമായ തലത്തിലുള്ള ഒരു ജീവിതാവസ്ഥ ചിത്രീകരിക്കുന്നു.

പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ബോംബെ ഡ്രീംസ് എന്ന ചിത്രം പുതിയ കാലഘട്ടത്തിലെ ബന്ധങ്ങളുടെ വൈചിത്ര്യങ്ങളിലേക്കാണ് എത്തിനോക്കുന്നത്. വിവാഹബന്ധം വേര്‍പ്പെടുത്തിയതിനു ശേഷവും ഒരേ കൂരക്കു കീഴില് കഴിയേണ്ടി വരുന്ന ദമ്പതികളുടെ കഥയാണ് ചിത്രം പറയുന്നത്. അനൂപ് മേനോനും മംമ്താ മോഹന്‍ദാസുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അമ്മക്കിളിക്കൂട്, വര്‍ഗം, വാസ്തവം എന്നീ ചിത്രങ്ങള്‍ക്കു ശേഷം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബോംബെ ഡ്രീസ്. ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ഗിരീഷ് കുമാറാണ്. ഛായാഗ്രഹണം മനോജ് പിള്ള.

മുംബൈയിലെ ഒരു സംഘം മലയാളികള്‍ ചേര്‍ന്നു നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സപ്തംബറില്‍ ആരംഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X