twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജൂലൈയില്‍ വീണ്ടും സൂപ്പര്‍താരയുദ്ധം

    By Staff
    |

    കോരിച്ചൊരിയുന്ന മഴയിലും താരയുദ്ധത്തിന്റെ പ്രകാശ കിരണങ്ങള്‍‍ ജൂലൈയില്‍‍ മലയാള സിനിമാ വ്യവസായത്തിന് ചൂട് പകരും. ഒരു ഇടവേളക്കു ശേഷം വമ്പന്‍ പ്രൊജക്ടുകളുമായി വിതരണക്കാര്‍ വീണ്ടുമെത്തുകയാണ്. ഓണത്തിനും വിഷുവിനും ക്രിസ്മസിനും മാത്രം കാണുന്ന സൂപ്പര്‍താര യുദ്ധം ജൂലൈയില്‍ സിനിമാപ്രേക്ഷകര്‍ക്ക് ആസ്വാദ്യമാവും.

    ദിലീപ്, മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരുടെ ചിത്രങ്ങളാണ് ജൂലൈയില്‍ വിജയം കൊയ്യേനെത്തുന്നത്. വിഷുവിന് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ദിലീപിന്റെയും ചിത്രങ്ങളാണ് മത്സരിച്ചതെങ്കില്‍ ജൂലൈയില്‍ സുരേഷ് ഗോപിയുടെ ചിത്രവും പോരിനെത്തുന്നു.

    ജൂലൈ നാലിനാണ് ദിലീപ് ചിത്രം ജൂലൈ നാല് റിലീസ് ചെയ്യുന്നത്. ജോഷി സംവിധാനം ചെയ്ത ഈ ചിത്രം ജന്മദിനമായ ജൂലൈ നാല് തന്നെ വീണ്ടും തുണയ്ക്കുമെന്ന പ്രതീക്ഷയോടെയാണ് ആ ദിവസം ദിലീപ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. റോമയാണ് ചിത്രത്തില്‍ ദിലീപിന്റെ നായിക.

    ജൂലൈ അഞ്ചിന് മോഹന്‍ലാല്‍ നായകനായ ഹലോ തിയേറ്ററുകളിലെത്തും. ഈ വര്‍ഷത്തെ മോഹന്‍ലാലിന്റെ രണ്ടാമത്തെ ചിത്രമാണിത്. ഛോട്ടാ മുംബൈ നേടിയ വന്‍വിജയം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയോടെ കോമഡിയും ആക്ഷനുമായി പ്രേക്ഷകരെ വിനോദിപ്പിക്കാന്‍ വേണ്ട എല്ലാ ചേരുവകളുമായാണ് റാഫി മെക്കാര്‍ട്ടിന്‍ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി റാഫി മെക്കാര്‍ട്ടിന്‍ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ പാര്‍വതി മില്‍ട്ടനാണ് നായിക. നീണ്ട ഇടവേളക്കു ശേഷം മോഹന്‍ലാല്‍-ജഗതി ജോഡി സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

    ജൂലൈ ആറിനാണ് മമ്മൂട്ടി-മേജര്‍ രവി ചിത്രം മിഷന്‍ 90 ഡേയ്സ് റിലീസ് ചെയ്യുന്നത്. കീര്‍ത്തിചക്ര നേടിയ വന്‍വിജയത്തിനു ശേഷം മേജര്‍ രവി ഒരുക്കുന്ന ഈ ചിത്രവും സൈനിക ഓപ്പറേഷന്റെ കഥയാണ് പറയുന്നത്. മമ്മൂട്ടി കമാന്റോ ഓഫീസറായി പ്രത്യക്ഷപ്പെടുന്ന മിഷന്‍ 90 ഡേയ്സിന്റെ സവിശേഷത വളരെ വ്യത്യസ്തമായ ആക്ഷന്‍ രംഗങ്ങളാണ്.

    ജൂലൈ 20ന് കെ.മധുവിന്റെ സുരേഷ് ഗോപി ചിത്രം നാദിയ കൊല്ലപ്പെട്ട രാത്രി റിലീസ് ചെയ്യും. ആദ്യന്തം സസ്പെന്‍സ് നിറഞ്ഞുനില്‍ക്കുന്ന ത്രില്ലറാണ് ഈ ചിത്രം. കാവ്യാ മാധവനാണ് നായിക.

    ഈ നാല് സൂപ്പര്‍താര ചിത്രങ്ങള്‍ക്കു പുറമെ ലാല്‍ ജോസ് സംവിധാനം ചെയ്ത അറബിക്കഥയും ജൂലൈയില്‍ തിയേറ്ററുകളിലെത്തും. ജൂലൈ 14ന് റിലീസ് ചെയ്യുന്ന അറബിക്കഥയിലെ നായകന്‍ ശ്രീനിവാസനാണ്.

    മലയാളത്തിലെ നാല് മുന്‍നിര താരങ്ങളുടെ ചിത്രങ്ങളില്‍ ഒരേ മാസം തിയേറ്ററുകളിലെത്തുമ്പോള്‍ വിജയം ഇത്തവണ ആര്‍ക്കൊപ്പം നില്‍ക്കും. വിഷുവിന് മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങളെ പിന്നിലാക്കി വിനോദയാത്രയെ മുന്നിലെത്തിച്ച ദിലീപിന്റെ വിജയം ഇത്തവണയും ആവര്‍ത്തിക്കുമോ?

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X