കുഞ്ചാക്കോ ബോബനെ വിനയന് വേണ്ട

By Staff

ക്ലാസ് മേറ്റ്സ് എന്ന ചിത്രത്തില്‍ നായകന്‍മാരിലൊരാളായി കുഞ്ചാക്കോ ബോബനുമുണ്ടെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കുഞ്ചാക്കോ ബോബനെ ഈ ചിത്രത്തില്‍ കണ്ടില്ല. കുഞ്ചാക്കോ ബോബന് പകരം നരേന്‍ ആ ചിത്രത്തില്‍ അഭിനയിച്ചു.

ക്ലാസ് മേറ്റ്സില്‍ നിന്നു പിന്‍മാറിയ കുഞ്ചാക്കോ ബോബന്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി മലയാളത്തില്‍ ഒരു ചിത്രത്തിലും അഭിനയിച്ചിട്ടില്ല. ആ ഇടവേള അവസാനിപ്പിച്ച് വിനയന്‍ ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന്‍ തിരിച്ചെത്തുന്നുവെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ കുഞ്ചാക്കോ ബോബന്‍ തന്റെ ചിത്രത്തില്‍ അഭിനയിക്കുന്നില്ലെന്നാണ് സംവിധായകന്‍ വിനയന്റെ പുതിയ അറിയിപ്പ്.

ജയസൂര്യയും ഇന്ദ്രജിത്തും മണിക്കുട്ടനുമാണത്രെ ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നേരത്തെ മൂന്ന് നായകരില്‍ ഇന്ദ്രജിത്തിന്റെ സ്ഥാനത്ത് കുഞ്ചാക്കോ ബോബന്റെ പേരായിരുന്നു കേട്ടിരുന്നത്. ഇപ്പോള്‍ കുഞ്ചാക്കോ ബോബബന്‍ മാറി ഇന്ദ്രജിത്തായി.

കുഞ്ചാക്കോ ബോബന്‍ ഫീല്‍ഡില്‍ നിന്നും പൂര്‍ണമായി ഔട്ടായോ എന്ന ചോദ്യമാണ് ഈ വാര്‍ത്തകള്‍ അവശേഷിപ്പിക്കുന്നത്. സിനിമാഭിനയം നിര്‍ത്തി ചാക്കോച്ചന്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് രംഗത്തേക്ക് കടന്നുവെന്നായിരുന്നു നേരത്തെ കേട്ടിരുന്നത്. എന്നാല്‍ സിനിമയില്‍ ആരും വിളിക്കാതായതോടെ ചാക്കോച്ചന്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് രംഗത്തേക്ക് കടന്നതല്ലേ എന്നാണ് സിനിമാരംഗത്തെ പലരും അടക്കം പറയുന്നത്.

രണ്ടു ചിത്രങ്ങളില്‍ താരനിരയിലെ ആദ്യത്തെ പേരായി ഉയര്‍ന്നുകേള്‍ക്കുകയും പിന്നീട് ആ പ്രൊജക്ടുകളില്‍ ഭാഗമാവാതിരിക്കുകയും ചെയ്ത ചാക്കോച്ചന്റെ ഈ ഗതികേട് എന്ന് അവസാനിക്കും? മുമ്പ് ആദ്യം താരനിരയില്‍ ഉള്‍പ്പെടാതിരുന്നിട്ടും പിന്നീട് ചിലരുടെ നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങി ചാക്കോച്ചന് നായകനായി അഭിനയിക്കേണ്ടി വന്ന ചിത്രമാണ് ഫൈവ് ഫിംഗേഴ്സ്. അത്തരം ചിത്രങ്ങളുടെ ദയനീയ പരാജയമാണ് ചാക്കോച്ചനെ ഇന്നത്തെ നിലയിലെത്തിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X