ബി.ഉണ്ണിക്കൃഷ്ണന്റെ ചിത്രത്തില്‍ മോഹന്‍ലാല്‍
സുരേഷ് ഗോപി നായകനായ സ്മാര്‍ട്ട് സിറ്റി എന്ന ചിത്രത്തിലൂടെയാണ് ബി.ഉണ്ണിക്കൃഷ്ണന്‍ ആദ്യമായി സംവിധായകന്റെ കുപ്പായമണിഞ്ഞത്. കവര്‍സ്റ്റോറി, ശിവം, ടൈഗര്‍ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയതിനു ശേഷം സംവിധാന രംഗത്തേക്കു കടന്ന ഉണ്ണിക്കൃഷ്ണന്റെ അടുത്ത ചിത്രത്തില്‍ നായകന്‍ മോഹന്‍ലാലാണ്.
ഉണ്ണിക്കൃഷ്ണന്‍ തിരക്കഥയെഴുതിയ ഒരു ചിത്രത്തിലും ലാല്‍ നായകനായിട്ടില്ലെങ്കിലും പുതിയ ചിത്രത്തിന്റെ കഥ കേട്ട ലാല്‍ ഡേറ്റ് നല്‍കുകയായിരുന്നു. ഡിസംബറില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.
തന്റെ മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു ഫാമിലി എന്റര്‍ടെയ്നറാണ് ഉണ്ണിക്കൃഷ്ണന്‍ ഇത്തവണ ഒരുക്കുന്നത്. കവര്‍സ്റ്റോറി, ശിവം, ടൈഗര്‍, സ്മാര്‍ട്ട് സിറ്റി എന്നീ ചിത്രങ്ങള്‍ ആക്ഷന്‍ ത്രില്ലറുകളായിരുന്നു.
സംഗീതത്തിനും കോമഡിക്കും ചിത്രത്തില്‍ ഏറെ പ്രാധാന്യമുണ്ട്. ശ്രീനിവാസന്‍, ജഗതി ശ്രീകുമാര്‍, സായികുമാര്‍, സിദ്ദിഖ് തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില് അണിനിരക്കുന്നു.
സൂര്യ സിനിമയുടെ ബാനറില്‍ ബി.സി.ജോഷിയാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications