twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാള സിനിമ എങ്ങോട്ട്?

    By Super
    |

    2007ലെ ആദ്യത്തെ ആറു മാസത്തെ കണക്കെടുക്കുമ്പോള്‍ മലയാള സിനിമ എത്രമാത്രം മുന്നോട്ടുപോയി? മലയാള സിനിമയില്‍ ഏതെങ്കിലും തരത്തിലുള്ള ഗുണപരമായ മാറ്റങ്ങള്‍ക്ക് ഈ അര്‍ദ്ധവര്‍ഷം സാക്ഷ്യം വഹിച്ചോ?

    ശിവാജി പോലുള്ള ശരാശരിയില്‍ താഴെ നില്‍ക്കുന്ന ഒരു തമിഴ് ചിത്രം മലയാളത്തിലെ സൂപ്പര്‍താര ചിത്രങ്ങളേക്കാള്‍ വലിയ ബഹളങ്ങള്‍ കേരളത്തിലുണ്ടാക്കുന്നത് കണ്ടുകൊണ്ടാണ് ഈ അര്‍ദ്ധവര്‍ഷം കടന്നുപോകുന്നത്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ തിയേറ്ററുകളില്‍ ശിവാജി റിലീസ് ചെയ്തു. സൂപ്പര്‍താര ചിത്രങ്ങളുടെ റിലീസിനു ശേഷമുള്ള ആദ്യദിവസങ്ങളില്‍ പോലും കണ്ടിട്ടില്ലാത്ത തരത്തില്‍ നിയമവിരുദ്ധമായി ഉയര്‍ന്ന വിലയ്ക്ക് ശിവാജിയുടെ ടിക്കറ്റുകള്‍ വിറ്റഴിക്കുന്നതിനും മലയാള സിനിമാ വ്യവസായം സാക്ഷ്യം വഹിച്ചു.

    രജനീകാന്തിന്റെ വിക്രിയകള്‍ കുത്തിനിറച്ച ശരാശരിയില്‍ താഴെ നില്‍ക്കുന്ന ഒരു തമിഴ് ചിത്രമാണ് മലയാള സിനിമയെ നാണിപ്പിച്ചുകൊണ്ട് വാണിജ്യതന്ത്രത്തിന്റെ ഈ കലാപരിപാടി കാഴ്ച വച്ചത്. വാണിജ്യതന്ത്രങ്ങള്‍ക്ക് എത്രപ്പെട്ടെന്നാണ് മലയാള സിനിമാ പ്രേക്ഷകര്‍ അടിപ്പെട്ടുപോകുന്നതെന്ന് ശിവാജി ഉണ്ടാക്കിയ ബഹളങ്ങള്‍ വ്യക്തമാക്കിത്തരുന്നു.

    ഒരു തമിഴ് ചിത്രത്തിന് ഇത്രയേറെ പ്രേക്ഷകരില്‍ ചലനമുണ്ടാക്കാന്‍ കഴിയുമ്പോള്‍ മലയാള സിനിമയുടെ അവസ്ഥയെന്താണ്? നിര്‍മാതാക്കളും സംവിധായകരും അഭിനേതാക്കളും പല തട്ടുകളിലായി തമ്മില്‍ തല്ല്, പരസ്പരമുള്ള പോര്‍വിളികള്‍, മലയാള സിനിമാവ്യവസായത്തെ തന്നെ ഇല്ലാതാക്കി കളയുമെന്ന തരത്തിലുള്ള ഭീഷണികള്‍, സമരം.... മലയാള സിനിമക്ക് അഭിമാനിക്കാന്‍ ഇതില്‍പ്പരമെന്തു വേണം?

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X