ആറു മാസത്തിനിടെ എത്ര ഹിറ്റുകള്‍ ?

By Staff

പുതിയ പ്രവണതകള്‍ കൊണ്ടുവരുന്ന തരത്തിലുള്ള ഗുണപരമായ മാറ്റങ്ങളൊന്നും ഈ മാസങ്ങളില്‍ മലയാളത്തില്‍ ദൃശ്യമായില്ല. ആറ് മാസത്തിനിടയില്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍ സൂപ്പര്‍ഹിറ്റുകള്‍ മൂന്നെണ്ണം മാത്രം- മായാവി, വിനോദയാത്ര, ഛോട്ടാ മുംബൈ. മമ്മൂട്ടിക്കും മോഹന്‍ലാലിനും ദിലീപിനും തങ്ങളുടെ ക്രെഡിറ്റില്‍ ഒരു സൂപ്പര്‍ഹിറ്റ് കൂടി എഴുതിച്ചേര്‍ക്കാന്‍ കഴിഞ്ഞു. ബിഗ് ബി, ഡിറ്റക്ടീവ് തുടങ്ങിയ ചിത്രങ്ങള്‍ ശരാശരി വിജയം നേടി. അത്രയും കൊണ്ടു തീരുന്നു ചിത്രങ്ങളുടെ വിജയകഥ. പരാജയപ്പെട്ട ചിത്രങ്ങളുടെ നീണ്ട പട്ടിക മലയാള സിനിമാ വ്യവസായത്തിന്റെ ദുര്‍ഗതിയായി ബാക്കിനില്‍ക്കുന്നു.

സൂപ്പര്‍ഹിറ്റുകളായ മൂന്ന് ചിത്രങ്ങളുടെ കാര്യം തന്നെയെടുക്കുക. മായാവിയും വിനോദയാത്രയും ഛോട്ടാ മുംബൈയും നിലവാരത്തില്‍ ഏത് തലത്തിലാണ് നില്‍ക്കുന്നത്? കോമഡിയും ആക്ഷനും ചേര്‍ത്ത കെട്ടുകാഴ്ചകള്‍ മാത്രമായ മായാവിയും ഛോട്ടാ മുംബൈയും സിനിമ കണ്ട് തിയേറ്ററില്‍ നിന്നിറങ്ങുമ്പോഴേ പ്രേക്ഷകന്റെ മനസില്‍ നിന്ന് മാഞ്ഞുപോകും. തിയേറ്ററിലെ മൂന്ന് മണിക്കൂര്‍ നേരത്തെ ഇരുട്ടില്‍ കണ്ടു മറക്കാന്‍ മാത്രമുള്ള ചിത്രങ്ങള്‍. തന്റെ തന്നെ പഴയ സിനിമകളുടെ പല മുഹൂര്‍ത്തങ്ങളും ഒട്ടിച്ചുവച്ച് സത്യന്‍ അന്തിക്കാട് ഒരുക്കിയ വിനോദയാത്രയില്‍ ഒരു സംവിധായകന്‍ താനുണ്ടാക്കിയ ബ്രാന്റിംഗ് എങ്ങനെ സമര്‍ത്ഥമായി ഉപയോഗിക്കുന്നുവെന്ന് പ്രേക്ഷകര്‍ കണ്ടു. അതേ സമയം സത്യന്‍ അന്തിക്കാടിന്റെ പല നല്ല ചിത്രങ്ങളുടെയും അടുത്തുപോലുമെത്താത്ത ശരാശരി ചിത്രമായി വിനോദയാത്രയുമൊതുങ്ങി.

മലയാളത്തിനു മാത്രം നല്‍കാന‍് കഴിയുന്ന സിനിമകളിലൂടെ പ്രേക്ഷകരെ ആകര്‍ഷിക്കാനാവുന്നില്ലെങ്കില്‍ മലയാളത്തെ മറന്ന് ശിവാജി പോലുള്ള കെട്ടുക്കാഴ്ചകളില്‍ അവര്‍ അഭിരമിക്കും. അതിന് പ്രേക്ഷകരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സ്വയം വിലയിരുത്താനും അതു വഴി മാറ്റങ്ങളുടെ വളര്‍ച്ച കൊണ്ടുവരികയും ചെയ്യേണ്ടത് മലയാള സിനിമാ രംഗത്തെ സാങ്കേതികവിദഗ്ധരും താരങ്ങളും തന്നെയാണ്. തമ്മില്‍ തല്ലുന്നതിനു പകരം ശിവാജി പോലുള്ള ചിത്രങ്ങള്‍ കേരളത്തിലെ ബോക്സോഫീസില്‍ അത്ഭുതവിജയം കൊയ്യുന്നതും മലയാള ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെയപ്പെടുകയും ചെയ്യുന്നതിന്റെ കാരണങ്ങളറിഞ്ഞ് പ്രവര്‍ത്തിക്കുകയാണ് അവര്‍ ചെയ്യേണ്ടത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X