ലാല്‍ ജോസ് വീണ്ടും സൂപ്പര്‍താരങ്ങള്‍ക്കെതിരെ
മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് എന്നിവരുടെ ചിത്രങ്ങളുമായി മത്സരിച്ചാണ് കഴിഞ്ഞ വര്‍ഷം സൂപ്പര്‍താര സാന്നിധ്യമില്ലാത്ത ക്ലാസ് മേറ്റ്സ് ലാല്‍ ജോസ് വന്‍വിജയമാക്കി മാറ്റിയത്. ക്ലാസ് മേറ്റ്സിനു ശേഷം ലാല്‍ ജോസ് വീണ്ടുമെത്തുമ്പോള്‍ പഴയ മത്സരം ആവര്‍ത്തിക്കപ്പെടുകയാണ്.
മമ്മൂട്ടിയുടെ ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, മോഹന്‍ലാലിന്റെ മഹാസമുദ്രം, ദിലീപിന്റെ ഡോണ്‍ എന്നീ ചിത്രങ്ങള്‍ ഓണത്തിന് കൂറ്റന്‍ വിജയം കൊയ്യുക എന്ന ലക്ഷ്യത്തോടെ എത്തിയപ്പോഴാണ് ക്ലാസ് മേറ്റ്സ് സൂപ്പര്‍താരങ്ങളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് അപ്രതീക്ഷിത വിജയം നേടിയത്. ക്ലാസ് മേറ്റ്സ് തരംഗം മലയാളക്കരയില്‍ ആഞ്ഞടിച്ചപ്പോള്‍ മഹാസമുദ്രമൊഴികെ മറ്റു രണ്ടു സൂപ്പര്‍താര ചിത്രങ്ങളും ആ കാറ്റില്‍ പരാജയത്തിലേക്ക് പതിച്ചു.
ക്ലാസ് മേറ്റ്സ് റിലീസ് ചെയ്ത് ഒരു വര്‍ഷം തികയുന്നതിനു മുമ്പു തന്നെ ലാല്‍ ജോസ് പുതിയ ചിത്രവുമായെത്തി. ശ്രീനിവാസന്‍ നായകനായ അറബിക്കഥ തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചു. ഇത്തവണയും സൂപ്പര്‍താര സാന്നിദ്ധ്യമില്ലാത്ത ചിത്രമാണ് ലാല്‍ ജോസ് അണിയിച്ചൊരുക്കിയിരുക്കിയിരിക്കുന്നത്.
ക്ലാസ് മേറ്റ്സിനു ശേഷം അറബിക്കഥയുമായെത്തുന്ന ലാല്‍ ജോസ് ഇത്തവണയും സൂപ്പര്‍താര ചിത്രങ്ങളുമായാണ് മത്സരിക്കുന്നത്. ഉത്സവ സീസണുകളില്‍ മാത്രമാണ് സൂപ്പര്‍താര ചിത്രങ്ങള്‍ ഒരേ സമയം റിലീസ് ചെയ്യാറുള്ളതെങ്കില്‍ ഇത്തവണ കടുത്ത മഴയെ അവഗണിച്ച് സൂപ്പര്‍താരങ്ങളുടെ നാല് ചിത്രങ്ങളാണ് ജൂലൈയിലെത്തുന്നത്. അവയോട് മത്സരിക്കാന്‍ ലാല്‍ ജോസിന്റെ അറബിക്കഥയും.
ജൂലൈയില്‍ റിലീസ് ചെയ്യുന്ന മോഹന്‍ലാലിന്റെ ഹലോ, മമ്മൂട്ടിയുടെ മിഷന‍് 90 ഡേയ്സ്, ദിലീപിന്റെ ജൂലൈ നാല്, സുരേഷ് ഗോപിയുടെ നാദിയ കൊല്ലപ്പെട്ട രാത്രി എന്നീ നാല് ചിത്രങ്ങളും വന്‍പ്രതീക്ഷകളുണര്‍ത്തിയാണ് തിയേറ്ററുകളിലെത്തുന്നത്. ഛോട്ടാ മുംബൈക്കു ശേഷം ആക്ഷനും കോമഡിയും ചേരുവകളാക്കിയ ഫോര്‍മുലയുമായാണ് മോഹന്‍ലാല്‍ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ വീണ്ടുമെത്തുന്നതെങ്കില്‍ മേജര്‍ രവി സംവിധാനം ചെയ്ത ആക്ഷന്‍ ചിത്രമായ മിഷന‍് 90 ഡേയ്സിലൂടെ മമ്മൂട്ടി ലക്ഷ്യമിടുന്നത് കഴിഞ്ഞ വര്‍ഷം മോഹന്‍ലാല്‍ ചിത്രം കീര്‍ത്തിചക്ര നേടിയതു പോലൊരു വിജയമാണ്.


Click it and Unblock the Notifications