ശ്രീനിവാസന്‍ ലാലിനെ മലര്‍ത്തിയടിക്കുമോ?
റണ്‍വേ, ലയേണ്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജോഷിയുമായി വീണ്ടും ഒന്നിക്കുന്ന ദിലീപ് ജൂലൈ നാലുമായി എത്തുമ്പോള്‍ സുരേഷ് ഗോപി-കെ.മധു ടീമിന്റെ നാദിയ കൊല്ലപ്പെട്ട രാത്രി ഒരു സസ്പെന്സ് ത്രില്ലര്‍ എന്ന നിലയില്‍ വിജയം കൊയ്യാനാണെത്തുന്നത്. ഈ നാല് ചിത്രങ്ങളുമായാണ് ലാല്‍ ജോസിന്റെ അറിബക്കഥ മത്സരിക്കുന്നത്.
ക്ലാസ് മേറ്റ്സില്‍ പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള യുവതാരങ്ങളാണ് നായകരായതെങ്കില്‍ അറബിക്കഥയില്‍ നായകന്‍ ശ്രീനിവാസനാണ്. ശ്രീനിവാസന്‍ നായകനായ ഒരു ചിത്രം സൂപ്പര്‍ഹിറ്റാവുക എന്നത് മലയാള സിനിമയിലെ നിലനില്‍ക്കുന്ന ഫോര്‍മുലകള്‍ക്കൊപ്പിച്ച് സിനിമകളൊരുക്കുന്നവര്‍ക്ക് സങ്കല്പിക്കാന്‍ പോലും പറ്റാത്തതാണ്. ശ്രീനിവാസന്‍ നായകനായ ചിത്രങ്ങളില്‍ ചിന്താവിഷ്ടയായ ശ്യാമള മാത്രമാണ് ഹിറ്റായിട്ടുള്ളത്. എന്നിട്ടും നാല് സൂപ്പര്‍ താര ചിത്രങ്ങള്‍ക്കെതിരെ മത്സരിക്കാന്‍ ശ്രീനിവാസന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന അറബിക്കഥയുമായി ലാല്‍ ജോസ് എത്തുന്നു.
ക്ലാസ് മേറ്റ്സില്‍ പ്രേക്ഷകരുടെ പ്രിയതാരമായ കാവ്യാ മാധവനാണ് നായികയായതെങ്കില്‍ ദുബായുടെ പശ്ചാത്തലത്തില്‍ നടക്കുന്ന അറബിക്കഥയില്‍ ഒരു ചൈനീസ് പെണ്‍കുട്ടിയാണ് നായികയാവുന്നത്. ഒരു വിദേശഭാഷക്കാരിയായ നായികയെ ഒരു മലയാള ചിത്രത്തില്‍ അവതരിപ്പിക്കുന്നത് ആദ്യമായാണ്. അവിടെയും ലാല്‍ ജോസിന്റെ പരീക്ഷണം. ചിത്രത്തിന്റെ കഥയില്‍ നിര്‍ണായക സ്വാധീനമാണ് ചൈനക്കാരിയായ ചാങ്ങ്ഷുമിന്‍ അവതരിപ്പിക്കുന്ന ഈ കഥാപാത്രത്തിനുള്ളത്.
കഴിഞ്ഞ വര്‍ഷം ക്ലാസ് മേറ്റ്സുമായി ലാല്‍ ജോസെത്തിയതും ഫോര്‍മുലാ ചട്ടവട്ടങ്ങളെ വെല്ലുവിളിച്ചായിരുന്നു. ആ വെല്ലുവിളിയാണ് ലാല്‍ ജോസ് അറബിക്കഥയിലൂടെ ആവര്‍ത്തിക്കുന്നത്. സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് വെല്ലുവിളിയുമായി അറബിക്കഥയെത്തുമ്പോള്‍ ക്ലാസ് മേറ്റ്സിന്റെ വിജയം ആവര്‍ത്തിക്കപ്പെടുമോ?


Click it and Unblock the Notifications











