സിബിയുടെ കാലക്കേട് മാറ്റാന്‍ ലാല്‍
കിരീടം, ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള, കമലദളം, ചെങ്കോല്‍, ദശരഥം, സദയം, മായാമയൂരം, ഉസ്താദ്, ദേവദൂതന്‍... മോഹന്‍ലാല്‍-സിബി മലയില്‍ ടീമിന്റേതായി മലയാളത്തിലിറങ്ങിയിട്ടുള്ളത് ഒരു പിടി ചിത്രങ്ങളാണ്.
ലാല്‍-സിബി മലയില്‍ ടീം അകന്നതോടെ സിബി മലയിലിന്റെ കഷ്ടകാലവും ആരംഭിച്ചെന്നു പറയണം. സമ്മര്‍ ഇന്‍ ബത് ലഹേം പോലെ ഒറ്റപ്പെട്ട സിനിമകളുണ്ടെങ്കിലും സിബിക്ക് മോഹന്‍ലാലില്ലാതെ വിജയചിത്രങ്ങളൊന്നും ഒരുക്കാനായില്ല. ജലോത്സവം, ആലീസ് ഇന്‍ വണ്ടര്‍ലാന്റ്, അമൃതം ഒടുവിലായി സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം വന്‍പരാജയങ്ങളുമായി. ഇപ്പോള്‍ നിര്‍മാണച്ചെലവ് കൂട്ടിയതിന്റെ പേരില്‍ നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്നും വിലക്ക് ഭീഷണിയും നേരിടുന്നു.
ഏതായാലും കാലക്കേട് മാറുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. നീണ്ട ഇടവേളക്കു ശേഷം മോഹന്‍ലാല്‍-സിബി മലയില്‍ ടീമിന്റെ പുതിയ ചിത്രം തുടങ്ങുന്നതു സംബന്ധിച്ച് തീരുമാനമായി. സപ്തംബറില്‍ ഷൂട്ടിംഗ് ആരംഭിക്കും.
എസ്.ഭാസുരചന്ദ്രനാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. കുടുംബപശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ വിശദമായ താരനിര്‍ണയം നടന്നുവരികയാണ്.


Click it and Unblock the Notifications











