വി.കെ.കൃഷ്ണമേനോനായി മമ്മൂട്ടി
ഡോ. ബി.ആര്‍. അംബേദ്കറായി അഭിനയിച്ചപ്പോള്‍ മമ്മൂട്ടിക്ക് ലഭിച്ചത് മികച്ച നടനുള്ള മൂന്നാമത്തെ ദേശീയ അവാര്‍ഡാണ്. മറ്റൊരു പ്രഗത്ഭ രാഷ്ട്രീയനേതാവിന് വെള്ളിത്തിരയില്‍ പുനര്‍ജന്മം നല്‍കാനുള്ള അവസരവും മമ്മൂട്ടിയെ തേടിയെത്തിയിരിക്കുന്നു.
വി.കെ.കൃഷ്ണമേനോനെ കുറിച്ചുള്ള ഇംഗ്ലീഷ് ചിത്രത്തില്‍ മേനോനായി അഭിനയിക്കുന്നത് മമ്മൂട്ടിയാണ്. മുന്‍ യുഎന്‍ അണ്ടര്‍ സെക്രട്ടറി ജനറലും ആംഗ്ലോ ഇന്ത്യന്‍ എഴുത്തുകാരനുമായ ശശി തരൂരാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. മറ്റൊരു മുന്‍ നയതന്ത്രജ്ഞനായ ടി.പി. ശ്രീനിവാസന്‍ ശശി തരൂരിനെ തിരക്കഥാ രചനയില്‍ സഹായിക്കും.
എട്ട് കോടി രൂപ ചെലവിലാണ് ഈ ഇംഗ്ലീഷ് ചിത്രം നിര്‍മിക്കുന്നത്. നസ്രുദ്ദീഷന‍് ഷാ, ആര്‍.ശരത് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.
ദി ലേറ്റ് നൈറ്റ് ബെഗ്ഗര്‍ എന്നൊരു ഇംഗ്ലീഷ് ചിത്രത്തില്‍ കൂടി മമ്മൂട്ടി അഭിനയിക്കുന്നുണ്ട്. വി.കെ.കൃഷ്ണമേനോനെ കുറിച്ചുള്ള ചിത്രം മമ്മൂട്ടിയുടെ മൂന്നാമത്തെ ഇംഗ്ലീഷ് ചിത്രമായിരിക്കും.


Click it and Unblock the Notifications