ചിത്രങ്ങളുടെ എണ്ണത്തില്‍ ലാല്‍ പിന്നില്‍ തന്നെ
ഈ വര്‍ഷം മോഹന്‍ലാലിന്റെ ആദ്യചിത്രം റിലീസ് ചെയ്തത് ഏപ്രിലിലില്‍ മാത്രമാണ്. ആദ്യത്ത നാല് മാസങ്ങള്‍ക്കുള്ളില്‍ മമ്മൂട്ടിയുടെയും ദിലീപിന്റെയും മൂന്ന് ചിത്രങ്ങള്‍ വീതമാണ് പുറത്തിറങ്ങിയത്.
ഏപ്രിലില്‍ ഛോട്ടാ മുംബൈ പുറത്തിറങ്ങിയതിനു ശേഷം മെയിലും ജൂണിലും ലാലിന്റെ ചിത്രങ്ങളുണ്ടായില്ല. ജൂലൈയിലാണ് രണ്ടാമത്തെ ചിത്രം റിലീസ് ചെയ്തത്. റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത ഹലോയാണ് ജൂലൈയിലെത്തിയത്. ഒരു മാസത്തിനകം മോഹന്‍ലാല്‍ നായകനായ അലിഭായിയെത്തും. സ്വാതന്ത്ര്യദിനമായ ആഗസ്ത് 15നാണ് അലിഭായി റിലീസ് ചെയ്യുന്നത്. ലാലിന്റെ ഓണച്ചിത്രമാണിത്.
അലിഭായി റിലീസ് ചെയ്യുന്നതോടെ ലാലിന്റെ ഈ വര്‍ഷത്തെ ചിത്രങ്ങളുടെ എണ്ണം മൂന്നാവുമെങ്കിലും അപ്പോഴും ചിത്രങ്ങളുടെ എണ്ണത്തില്‍ ലാല്‍ പിന്നിലായിരിക്കും. ഇതുവരെ മമ്മൂട്ടിയുടെ മൂന്ന് ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്- മായാവി, കയ്യൊപ്പ്, ബിഗ് ബി. മമ്മൂട്ടിയുടെ അടുത്ത ചിത്രം മിഷന്‍ 90 ഡേയ്സ് ജൂലൈ രണ്ടാം വാരത്തില്‍ തിയേറ്ററുകളിലെത്തും. മമ്മൂട്ടിയുടെ ഓണച്ചിത്രം നസ്രാണി ആഗസ്തിലുമെത്തും. അതോടെ മമ്മൂട്ടി ചിത്രങ്ങളുടെ എണ്ണം അഞ്ചാവും.
ദിലീപിന്റെ നാല് ചിത്രങ്ങളാണ് ഇതുവരെ റിലീസ് ചെയ്തത്- ഇന്‍സ്പെക്ടര്‍ ഗരുഡ്, സ്പീഡ് ട്രാക്ക്, വിനോദയാത്ര, ജൂലൈ നാല്. ദിലീപിന് ഈ വര്‍ഷം ഓണച്ചിത്രമില്ല. ലാലിന്റെ ഓണച്ചിത്രമായി അലിഭായി പുറത്തിറങ്ങുമ്പോഴും ചിത്രങ്ങളുടെ എണ്ണത്തില്‍ അദ്ദേഹത്തില്‍ ദിലീപിനും പിന്നിലായിരിരിക്കും.


Click it and Unblock the Notifications