പൃഥ്വിയും ജയസൂര്യയും കങ്കാരുവില്‍
സ്വപ്നക്കൂട്, ക്ലാസ് മേറ്റ്സ്, ചോക്കളേറ്റ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം പൃഥ്വിരാജും ജയസൂര്യയും ഒരുമിച്ചഭിനയിക്കുന്ന മറ്റൊരു ചിത്രം കൂടിയൊരുങ്ങുന്നു. ചെസ്സ് എന്ന ചിത്രത്തിനു ശേഷം രാജാബാബു സംവിധാനം ചെയ്യുന്ന കങ്കാരുവില്‍ ഇരുവരും കേന്ദ്രകഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്.
ദിലീപ് നായകനായ ചെസ്സിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച രാജാബാബുവിന്റെ രണ്ടാമത്തെ ചിത്രമാണ് കങ്കാരു. ലാലു അലക്സ്, ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രന്‍സ്, കെ.പി.എ.സി.ലളിത എന്നിവരാണ് മറ്റ് പ്രമുഖതാരങ്ങള്‍.
അസിന്‍രാജിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ജെ.പള്ളാശേരിയാണ്. ബിജു കയ്പാറേടന്റെ ഗാനങ്ങള്‍ക്ക് സജിറാം ഈണം പകരുന്നു. ഛായാഗ്രഹണം സാലു ജോര്‍ജ്. ലാല്‍ റിലീസ് ചിത്രം വിതരണത്തിനെത്തിക്കും.


Click it and Unblock the Notifications