ഓര്‍ക്കുട്ടിലും മോഹന്‍ലാല്‍ തന്നെ സൂപ്പര്‍സ്റ്റാര്‍
ഫാന്‍സ് ക്ലബ് അംഗങ്ങളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനം പ്രിഥ്വിരാജിനാണ്. തൊട്ടടുത്തു നില്‍ക്കുന്ന ദിലീപിനെക്കാള്‍ ബഹുദൂരം മുന്നിലാണ് പ്രിഥ്വി. 6940 പേരുണ്ട് പ്രിഥ്വിയുടെ അംഗസംഖ്യ ഏറ്റവും കൂടിയ കമ്മ്യൂണിറ്റിയില്‍. ദിലീപ് കമ്മ്യൂണിറ്റിയില്‍ ഏറ്റവും വലിയ ഗ്രൂപ്പിലെ അംഗസംഖ്യ വെറും1426 ആണ്.
പ്രേക്ഷകര്‍ക്ക് ഏറെ ഹരം പകരുന്നതാണ് ദിലീപ് കാവ്യ ജോഡിയെന്ന് പറയപ്പെടുന്നു. പക്ഷേ സൈബര്‍ ലോകത്ത് ഈ ജോഡിയ്ക്കും അത്ര പ്രിയമില്ല. അവരുടെ പേരിലുളള ഗ്രൂപ്പില്‍ 255 അംഗങ്ങള്‍ മാത്രമാണുളളത്.
ഓര്‍ക്കുട്ടിലെത്തുന്ന പുതിയ തലമുറ മോഹന്‍ലാലിനെയാണ് തങ്ങളുടെ പ്രിയതാരമായി കണക്കാക്കുന്നത്. ലാല്‍ ആരാധകരുമായി താരതമ്യം പോലും അര്‍ഹിക്കാത്തവിധം പിന്നിലാണ് മറ്റുളളവര്‍.
സുരേഷ് ഗോപിക്ക് 912, ജയറാമിന് 399 എന്നിങ്ങനെയും ആരാധകരുടെ പിന്‍ബലമുണ്ട്.


Click it and Unblock the Notifications