മുകേഷുമായി പിരിയാന്‍ സരിത കോടതിയില്‍
കുറച്ചു കാലമായി പിരിഞ്ഞുതാമസിക്കുന്ന താര ദമ്പതികളായ മുകേഷും സരിതയും നിയമപരമായി വേര്‍പിരിയാനൊരുങ്ങുന്നു. മുകേഷുമായുള്ള വിവാഹബന്ധം വേര്‍പിരിയുന്നതിന് സരിത നല്‍കിയ അപേക്ഷ ചെന്നൈയിലെ കുടുംബ കോടതി പരിഗണനയ്ക്കെടുത്തു. സരിതയോടും മക്കളോടും ആഗസ്ത് 10ന് കോടതി മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടു.
20 വര്‍ഷം മുമ്പാണ് സരിതയും മുകേഷും വിവാഹിതരായത്. കുറച്ചുകാലമായി അഭിപ്രായ വ്യത്യാസം മൂലം ഇരുവരും വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു. സരിത ചെന്നൈയിലെ വീട്ടിലും മുകേഷ് കൊല്ലത്തെ വീട്ടിലുമാണ് താമസിക്കുന്നത്. ഇവര്‍ക്ക് ശരവണന്‍, ജീവ എന്നീ രണ്ടു മക്കളുണ്ട്. സരിതയുമായി വിവാഹമോചനം ആവശ്യപ്പെട്ട് മുകേഷ് കൊച്ചിയിലെ കുടുംബ കോടതിയിലും അപേക്ഷ നല്‍കിയിട്ടുണ്ട്.
ഫ്രന്റ്സ് എന്ന ചിത്രവുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് മുകേഷും സരിതയും അകലാന്‍ കാരണമായത്. ഫ്രന്റ്സ് നിര്‍മിച്ചത് ലാലും സരിതയും ചേര്‍ന്നാണ്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഫ്രന്റ്സിന്റെ ചിത്രീകരണം മുടങ്ങുമെന്ന ഘട്ടം വന്നപ്പോള്‍ ചെന്നൈയിലെ സ്വന്തം വീട് വിറ്റാണ് സിനിമക്കു വേണ്ട പണം കണ്ടെത്തിയതെന്ന് സരിത പറയുന്നു. എന്നാല്‍ ചിത്രം ഹിറ്റായതിനു ശേഷം സരിതക്കു പണം തിരിച്ചുനല്‍കിയില്ലെന്നും ഇതുമൂലം തനിക്ക് കടബാധ്യതയുണ്ടായെന്നുമാണ് സരിത പറയുന്നത്. തനിക്കു കിട്ടാനുള്ള പണം തിരിച്ചുകിട്ടുന്നതിനു വേണ്ടതൊന്നും മുകേഷ് ചെയ്തില്ലെന്നും സരിത ആരോപിക്കുന്നു.
ഫ്രന്റ്സിന്റെ നിര്‍മാണത്തെ ചൊല്ലിയുള്ള പ്രശ്നങ്ങളാണ് മുകേഷും സരിതയും അകലാന്‍ കാരണമായതെന്നാണ് പറയുന്നതെങ്കിലും ഫ്രന്റ്സ് പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും ഒരു ചിത്രത്തില്‍ ഒരുമിച്ചഭിനയിച്ചിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത അമ്മക്കിളിക്കൂട് എന്ന ചിത്രത്തിലാണ് ഇരുവരം ഒരുമിച്ച് അഭിനയിച്ചിരുന്നത്. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട ഒരു സ്ത്രീയുടെ വേഷമാണ് ഈ ചിത്രത്തില്‍ സരിത ചെയ്തിരുന്നത്!


Click it and Unblock the Notifications