കനത്ത മഴയില്‍ ജ്വലിക്കാന്‍ സൂര്യനും

By Super

മോഹന്‍ലാല്‍, ദിലീപ്, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം എന്നിവരുടെ ചിത്രങ്ങള്‍, ഒപ്പം സൂപ്പര്‍താര സാന്നിധ്യമില്ലാതെ ഹിറ്റ് കൊയ്യാമെന്ന് തെളിയിച്ച സംവിധായകന്‍ ലാല്‍ ജോസിന്റെ ചിത്രവും. ഉത്സവസീണണല്ലാത്ത മാസത്തില്‍ ഇങ്ങനെ ആറ് വന്‍കിട ചിത്രങ്ങള്‍ മത്സരിക്കാനെത്തുക എന്നത് മലയാള സിനിമയുടെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത സംഭവമാണ്, അതും കനത്ത മഴ കോരിച്ചൊരിയുന്ന ജൂലൈയില്‍!

മോഹന്‍ലാലിന്റെ ഹലോ, ദിലീപിന്റെ ജൂലൈ നാല്, ലാല്‍ ജോസിന്റെ ശ്രീനിവാസന്‍ നായകനായ ചിത്രം അറബിക്കഥ എന്നിവ പുറത്തിറങ്ങിക്കഴിഞ്ഞു. മമ്മൂട്ടി നായകനായ മിഷന്‍ 90 ഡേയ്സ്, സുരേഷ് ഗോപിയുടെ നാദിയ കൊല്ലപ്പെട്ട രാത്രി എന്നീ ചിത്രങ്ങള്‍ ജൂലൈയില്‍ അടുത്തയാഴ്ചകളില്‍ റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണ്. ഇവയ്ക്കൊപ്പം ജയറാം നായകനായ സൂര്യനും റിലീസിംഗിനെത്തുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ജൂലൈ 20നാണ് ജയറാമിനെ നായകനാക്കി വി.എം.വിനു സംവിധാനം ചെയ്ത സൂര്യന്‍ പുറത്തിറങ്ങുന്നത്. ജയറാം ഒരു ഗായകനായി അഭിനയിക്കുന്ന സൂര്യനിലെ നായിക വിമലാ രാമനാണ്. ഒരു റേഡിയോ ജോക്കിയുടെ വേഷത്തിലാണ് വിമലാ രാമന്‍ അഭിനയിക്കുന്നത്.

സംഗീത പ്രധാനമായ ഈ ചിത്രത്തില്‍ അഞ്ച് ഗാനങ്ങളുണ്ട്. ഇളയരാജയാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. തുടര്‍ച്ചയായ പരാജയങ്ങളുമായി കരിയറില്‍ പ്രതിസന്ധി നേരിടുന്ന ജയറാമിന് ഈ ചിത്രത്തില്‍ ഏറെ പ്രതീക്ഷകളാണുള്ളത്.

Read more about: jayaram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X