ഹലോ, ചതിക്കാത്ത ചന്തുവല്ലേ.........?!

By Staff

"ഇത് റാഫി മെക്കാര്‍ട്ടിനാണ്. നമ്മുടെ പുതിയ ചിത്രം ഗംഭീരവിജയമാണ് കേട്ടോ. ഫുള്‍ടൈം വെളളമടിക്കുന്ന നായകനും സഹായിയും കൂടി തീയേറ്റര്‍ കലക്കി വാരുകയാണ്. ആദ്യത്തെ നന്ദി താങ്കളോടു തന്നെ പറയുകയാണ്. താങ്കളില്ലായിരുന്നെങ്കില്‍........."

ഇങ്ങനെയൊരു ഫോണ്‍കോള്‍ റാഫി മെക്കാര്‍ട്ടിന്‍ മനസിലെങ്കിലും വിളിച്ചിരിക്കുമെന്ന് ഹലോ കണ്ടിറങ്ങുന്ന പലരും ആലോചിച്ചിരിക്കും. കാര്യം ഹലോ സൂപ്പറില്‍ നിന്നും ബന്പര്‍ ഹിറ്റിലേയ്ക്ക് കുതിക്കുകയാണ്. എന്നാലും...

ഈ പോക്കുപോയാല്‍ മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാവും ഹലോ. ആരാധകര്‍ കാണാനാഗ്രഹിക്കുന്ന ലാലാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്.

മോഹന്‍ലാലും ജഗതിയും ഫുള്‍ടൈം വെളളമടിയാണെങ്കില്‍ ചിത്രം ഫുള്‍ലെങ്ത് കോമഡിയാവുമെന്നുറപ്പാണ്. തൊട്ടു കൂട്ടാനുളളത് സലിം കുമാറും സുരാജ് വെഞ്ഞാറമൂടുമാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. ചിത്രം സൂപ്പര്‍ ഹിറ്റില്‍ നിന്നും മെഗാ ഹിറ്റിലേയ്ക്ക് കുതിക്കുന്പോള്‍ നിര്‍മ്മാതാക്കളും സംവിധായകനും അഭിനേതാക്കളും ആരാധകരുമെല്ലാം ഹാപ്പിയാണ്.

അതും കടന്നാലോ? റാഫി മെക്കാര്‍ട്ടിന്‍ ടീമിന്റെ മുന്‍ചിത്രമായ ചതിക്കാത്ത ചന്തുവുമായി അന്പരപ്പിക്കുന്ന സാമ്യമാണ് ഹലോയ്ക്കുളളത്.

നായികയുടെ സ്വദേശം കൂട്ടുകുടുംബം, എടുത്താല്‍ പൊങ്ങാത്ത സ്വത്തിന്റെ ഏക അവകാശി. കുടുംബത്തുളളവര്‍ മുഴുവന്‍ ഇവളെ തട്ടി സ്വത്ത് സ്വന്തമാക്കാന്‍ നടക്കുന്ന പിശാചുക്കള്‍. ചതിക്കാത്ത ചന്തുവിലെ നായിക ഈ ജനുസിലേതായിരുന്നു.

കട്ട് ടു ഹലോ.
ഇവിടെ പാര്‍വതി മില്‍ട്ടണ്‍ അവതരിപ്പിക്കുന്ന നായികയും ജാതകവശാല്‍ ഇത്തരമൊരു കുരുക്കിലാണ്. അതിസന്പന്ന. കൂട്ടുകുടുംബാംഗം. ഫാമിലി മെന്പേഴ്സ് ഫുള്‍ വില്ലന്‍സ്.

ബാക്ക് ടു ചതിക്കാത്ത ചന്തു.
നായികയുടെ അപ്പൂപ്പന്‍ മധുസാര്‍. കട്ട് ടു ഹലോ. നായികയുടെ അച്ഛന്‍ അതേ മധു സാര്‍.

ബാക് ടു ചതിക്കാത്ത ചന്തു.
നായകന്‍ സ്ക്രിപ്റ്റ് റൈറ്ററാണ്. പാവപ്പെട്ടവന്‍. അടിച്ചു തളിക്കാരി ജാനകിയുടെ മകന്‍. വലിയ വീട്ടിലെ പെണ്ണിനെ പ്രേമിച്ചതിന് പെണ്ണിന്റെ അച്ഛന്‍ ടിക്കറ്റ് ചെലവ് നല്‍കി നാടു വിടീക്കുന്നു (അതില്‍ എന്തായാലും പുതുമയുണ്ട്).

കട് ടു ഹലോ.
നായകന്‍ സ്വന്തം നിലയില്‍ വക്കീല്‍. അതിസന്പന്നന്‍. ബുദ്ധിമാന്‍. പിന്നെ തമാശക്കാരനും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X