കോള്‍ ഫ്രം നായിക ടു നായകന്‍...

By Staff

ബാക് ടു ചതിക്കാത്ത ചന്തു. നായിക നായകന്റെ ജീവിതത്തിലേയ്ക്ക് കടന്നു വരുന്നത് കത്തുകള്‍ വഴി. ഫ്രം നായകന്‍ ടു നായിക എന്നാണ് ക്രമം.

കട്ട് ടു ഹലോ. നായിക നായകന്റെ ജീവിതത്തില്‍ ഫോണ്‍ കോള്‍ വഴി രംഗപ്രവേശം ചെയ്യുന്നു. ഇവിടെ വിപരീത ദിശയിലാണ് അന്പിന്റെ പ്രയാണം. ഫ്രം നായിക ടു നായകന്‍.

ഈ രണ്ടു ചിത്രങ്ങള്‍ തമ്മില്‍ കഥയിലും പ്രമേയത്തിലും അന്പരപ്പിക്കുന്ന സാമ്യമുണ്ടെങ്കിലും ട്രീറ്റ്മെന്റിലെ വ്യത്യസ്തത മൂലം അത് മറികടക്കാന്‍ റാഫി മെക്കാര്‍ട്ടിന് കഴിഞ്ഞിട്ടുണ്ട്. ജയസൂര്യയും വിനീതും എന്തായാലും മോഹന്‍ലാലിനും ജഗതിയ്ക്കും സമവുമാകില്ല.

ഒരു കഥയെ പലരൂപത്തില്‍ പകര്‍ത്തി പല സിനിമയുണ്ടാക്കുന്നതിനെ വേണമെങ്കില്‍ വിമര്‍ശിക്കാം. കഥയുടെ ക്ഷാമം എന്ന പ്രതിസന്ധിയെ നേരിടാന്‍ ഒരു കഥയെ അഴിച്ചു പണിത് പല സിനിമയാക്കി ബോക്സാഫീസില്‍ അത്ഭുതങ്ങള്‍ രചിക്കുന്ന തിരക്കഥാവൈഭവത്തെ പ്രശംസിക്കുകയുമാവാം.

എന്തായാലും തീയേറ്ററുകളില്‍ പ്രേക്ഷകരെത്തുന്നു. എത്തുന്നവര്‍ ചിത്രത്തെ തോളിലേറ്റി കൊണ്ടാടുന്നു. കിലുക്കവും ചിത്രവും അര്‍മാദിച്ചതു തകര്‍ത്തതു പോലെ തീയേറ്ററിനുളളിലും പുറത്തും ആരാധകരുടെ ആര്‍പ്പുവിളിയും കയ്യടിയും പൊട്ടിച്ചിരിയും അവിടെ മുന്‍ചിത്രവുമായുളള സാമ്യവും ബോധപൂര്‍വം വരുത്തിയ വ്യത്യസ്തതയുമൊന്നും അവര്‍ക്ക് പ്രശ്നമേയല്ല.

അതുകൊണ്ട് അന്തിമവിശകലനത്തില്‍ റാഫി മെക്കാര്‍ട്ടിനെ നമുക്കും‍ പ്രശംസിക്കാം. അപ്പോഴും ഒരു സംശയം ബാക്കി. ഹലോയ്ക്കു ശേഷമാണ് ചതിക്കാത്ത ചന്തു ഇറങ്ങിയിരുന്നതെങ്കില്‍....? തീര്‍ച്ചയായും ആ ചന്തു റാഫി മെക്കാര്‍ട്ടിനെ ചതിക്കുമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X