മഴയത്തും നിറയുന്ന തീയേറ്ററുകള്‍
മണ്‍സൂണ്‍ കാലം സിനിമാക്കാരുടെ ശനികാലമായിരുന്നു. പണ്ടൊരു ജൂലായ് നാലിന് ഈ പറക്കും തളികയെന്ന ഫുള്‍ടൈം കോമഡി ചിത്രം റിലീസ് ചെയ്യാന്‍ ദിലീപ് തീരുമാനിക്കുന്പോള്‍ പലരും നെറ്റി ചുളിച്ചു. കോരിച്ചൊരിയുന്ന മഴയത്ത് സിനിമ കാണാന്‍ ആരെങ്കിലും വരുമോ എന്നായിരുന്നു പേടി.
സ്വന്തം ജന്മദിനമായ ജൂലായ് നാല് ഭാഗ്യദിനമായി കണക്കാക്കിയ ദിലീപ് കാര്യങ്ങള്‍ പറക്കും തളികയില്‍ അവസാനിപ്പിച്ചില്ല.
മറ്റൊരു ജൂലായ് നാലിന് കോരിച്ചൊരിയുന്ന പേമാരിക്കൊപ്പം ലാല്‍ ജോസിന്റെ മീശമാധവന്‍ തീയേറ്ററുകളിലെത്തി. ആ വര്ഷത്തെ ഏറ്റവും വലിയ പണം വാരിപ്പടങ്ങളിലൊന്നായി മീശമാധവന്‍. പെരുമഴയത്ത് നനഞ്ഞു കുതിര്‍ന്ന് ദിലീപ് ചിത്രം കാണാന്‍ തീയേറ്ററുകള്‍ക്കു മുന്പില്‍ ജനം തടിച്ചു കൂടിയതോടെ ഒരു നടന്‍ കൂടി സൂപ്പര്‍താര പദവിയിലെത്തി.
ഒരര്‍ത്ഥത്തില്‍ മഴയെ വെല്ലുവിളിച്ച് സൂപ്പര്‍താരമായ ലോകത്തിലെ ആദ്യനടനാവും ദിലീപ്.
ദിലീപിന്റെ സിഐഡി മൂസയും ജൂലായ് നാലിന് തീയേറ്ററുകളിലെത്തി വിജയം കണ്ട സിനിമയാണ്.


Click it and Unblock the Notifications











