വരുന്നു കിടിലം ചിത്രങ്ങള്‍‍‍‍‍‍‍‍‍‍‍‍

By Super

മേജര്‍ രവി മമ്മൂട്ടി ടീമിന്റെ മിഷന്‍ 90 ഡെയ്സ്, സുരേഷ് ഗോപി നായകനാകുന്ന കെ മധുവിന്റെ നാദിയ കൊല്ലപ്പെട്ട രാത്രിയില്‍, വിഎം വിനുവും ജയറാമും ഒന്നിക്കുന്ന സൂര്യന്‍ എന്നീ ചിത്രങ്ങള്‍ ജൂലായ് അവസാനം തീയേറ്ററുകളിലെത്തുന്നുണ്ട്.

ചിത്രത്തിന്റെ നിലവാരമാണ് പ്രേക്ഷകരെ തീയേറ്ററുകളിലെത്തിക്കുന്നതെന്ന് ഈ മഴക്കാലം അടിവരയിട്ട് പറയുന്നു. സിനിമാക്കാരുടെ അന്ധവിശ്വാസങ്ങളും മുന്‍വിധികളുമൊന്നും പ്രേക്ഷകനെ ബാധിക്കുന്ന ഘടകങ്ങളേയല്ല.

തീയേറ്ററുകളില്‍ നിറഞ്ഞോടുന്ന ഓരോ പടത്തിനും അതിന്റേതായ സവിശേഷതയുണ്ട്. ഏറെക്കാലത്തിനു ശേഷം മോഹന്‍ലാലും ജഗതിയും ഒന്നിക്കുന്ന ഹലോ ഒരു നോണ്‍ സ്റ്റോപ്പ് കോമഡി ചിത്രമാണെങ്കില്‍, അറബിക്കഥയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അപചയമാണ് പ്രമേയം.

ജൂലായ് നാലാകട്ടെ സസ് പെന്‍സ് ആക്ഷന്‍ ത്രില്ലറാണ്. പുതുമയാര്‍ന്ന ട്രീറ്റ്മെന്റും തിരക്കഥയിലെ വ്യത്യസ്തതയും ഈ മൂന്നു ചിത്രങ്ങള്‍ക്കും അവകാശപ്പെടാനുണ്ട്.

പഴയ മഴക്കാലങ്ങള്‍ ഷക്കീലച്ചിത്രങ്ങള്‍ക്ക് അടിയറ വച്ച് തീയേറ്ററുകളില്‍‍ നിന്നും മാറിനിന്ന സിനിമാക്കാര്‍ ലജ്ജിക്കട്ടെ, ഈ വിജയങ്ങള്‍ കണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X