മമ്മൂട്ടി രഞ്ജി പണിക്കര്‍ വീണ്ടും
ദി കിംഗ് എന്ന ചിത്രം കണ്ടവര്‍ക്കറിയാം. രഞ്ജി പണിക്കരുടെ തീപ്പൊരി ഡയലോഗുകള്‍ മമ്മൂട്ടി പറഞ്ഞാല്‍ എങ്ങനെയിരിക്കുമെന്ന്. ദുബായ് കണ്ടവര്‍ക്കറിയാം, ഓവര്‍ ഡോസായാല്‍ എത്ര ബോറായിരിക്കുമെന്ന്.
ഏതായാലും മമ്മൂട്ടിയെ നായകനാക്കി രഞ്ജി പണിക്കരുടെ തിരക്കഥ അദ്ദേഹം തന്നെ സംവിധാനം ചെയ്യുകയാണ്.
ചിത്രീകരണം പുരോഗമിക്കുന്ന ജോഷിയുടെ നസ്രാണിയ്ക്കു ശേഷം മമ്മൂട്ടി അഭിനയിക്കുന്ന ചിത്രമാകും രഞ്ജിയുടേത്. ആഗസ്റ്റില്‍ ഈ ചിത്രം തുടങ്ങുമെന്നാണ് അറിയുന്നത്.
ഷാഹുല്‍ മരയ്ക്കാരും ആന്റോ ജോസഫുമാണ് ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications