ആറ് നായികമാരുമായി ലാല്‍ എത്തുന്നു
മറ്റു നടന്‍മാര്‍ക്ക് കണ്ണുകടിയ്‌ക്ക് വകുപ്പുളള വാര്‍ത്തയുമായാണ് മോഹന്‍ലാലിന്‍റെ വരവ്. ലാലിന്റെ അടുത്ത ചിത്രത്തില്‍ ആറു നായികമാരാണ് ലാലിനൊടൊപ്പം ആടിപാടാന്‍ എത്തുന്നത്.
അങ്ങനെ ഒരിക്കല്‍ കൂടി കോളെജ് കുമാരനാവാനുളള ഒരുക്കത്തിലാണ് ലാല്‍. തുളസിദാസിന്റെ കോളെജ് കുമാരന്‍ എന്ന ചിത്രത്തിലാണ് ലാലിന് കൂട്ടായി ആറു നായികമാര്‍ രംഗത്തെത്തുന്നത്.
വിമലാരാമന്‍, സംവൃത സുനില്‍, രമ്യാ നമ്പീശന്‍ എന്നിവരാണ് മൂന്നു പേര്‍. മറ്റു മൂന്ന് പേര്‍ പുതുമുഖങ്ങളാണ്. അവരെ ഇത് വരെ തീരുമാനിച്ചിട്ടില്ല.
റാഫി മെക്കാര്‍ട്ടില്‍ സംവിധാനം നിര്‍വഹിച്ച് ലാല്‍ അഭിനിയിച്ച ഹലോ തിയ്യറ്ററുകള്‍ നിറഞ്ഞോടുക്കയാണ്. അതിന് മുന്പ് അഭിനിയിച്ച ഛോട്ടാ മുംബൈയ്‌ക്കായി ലാല്‍ തന്റെ വണ്ണം കുറയ്‌ക്കുകയും ഹെയര്‍ സ്‌റ്റെലില്‍ മാറ്റം വരുത്തുകയും ചെയ്‌തിരുന്നു.
ഈ മാറ്റങ്ങള്‍ ലാലിനെ പ്രത്യക്ഷത്തില്‍ ചെറുപ്പക്കാരനാക്കിയെന്നാണ് സിനിമവൃത്തങ്ങളിലെ സംസാരം. എന്തായാലും കോളെജ് കുമാരനില്‍ പുതിയ മാറ്റങ്ങള്‍ അനുയോജ്യമാവുമെന്നാണ് സംവിധായകന്റെ വിശ്വാസം. നെടുമുടി വേണു, സായികുമാര്‍, ബാലചന്ദ്ര മേനോന്‍ തുടങ്ങിയവരും കോളെജ് കുമാരനിലുണ്ട്.
അഞ്ച് നായികമാര്‍ക്കൊപ്പം നാന്‍ അവനില്ലെയ് എന്ന ചിത്രത്തില്‍ അഭിനയിച്ച് റെക്കോര്‍ഡിട്ട ജീവന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ പുതിയ ചിത്രം ലാലിനെ സഹായിക്കും. ഇതോടെ ഇന്ത്യന്‍ സിനിമയുടെ ഇന്ദിരനെന്ന് വിളിപേരും ലാലിന് സ്വന്തം.


Click it and Unblock the Notifications