മലയാളത്തിന് നല്‍കാന്‍ ഭാവനയ്‌ക്ക് ഡേറ്റില്ല
മലയാളത്തില്‍ നിന്ന് തമിഴകത്തെയ്‌ക്ക് ചേക്കേറി അവിടെ സ്ഥാനമുറപ്പിച്ച മല്ലു ഗേള്‍സില്‍ ഒരാളാണ് ഭാവന ഇപ്പോള്‍ തിരക്കിലാണ്. നയന്‍സ് കഴിഞ്ഞാല്‍ തമിഴ്‌സിനിമയില്‍ തിളങ്ങുന്ന മല്ലുഗേള്‍ ഭാവനയാണ്.
ചുരുങ്ങിയ കാലയളവിലാണ് ഭാവന ഏഴു തമിഴ്‌ചിത്രങ്ങളില്‍ അഭിനയിച്ച് തമിഴ് മക്കളുടെ മനസ്സില്‍ ഇടം കണ്ടെത്തിയത്. രംഗപ്രവേശനചിത്രമായ ചിത്തിരം പേശുതടി തന്നെ വന്‍ ഹിറ്റായിരുന്നു.
പിന്നീട് മാധവന്‍, ഭരത്, ആര്യ തുടങ്ങിയവരുടെ നായികയായും ഭാവന നടിച്ച ചിത്രങ്ങള്‍ വിജയം നേടി. ഇപ്പോള്‍ രണ്ട് ചിത്രങ്ങളില്‍ ഒരേ സമയം അഭിനയിക്കുന്ന തിരക്കിലാണ് ഈ മല്ലു ഗേള്‍. മാധവന്‍ നായകനാവുന്ന വാഴ്‌ത്തുക്കളും ജീവ പ്രധാന കഥാപാത്രം കൈകാര്യം ചെയ്യുന്ന രാമേശ്വരവും.
അതു കൊണ്ട് തന്നെ ക്ഷമിക്കണം, മലയാള സിനിമയ്‌ക്ക് മാറ്റിവയ്‌ക്കാന്‍ തല്‍കാലം ഭാവനയുടെ പക്കല്‍ ഡേറ്റില്ല.


Click it and Unblock the Notifications