പ്രിയന്‍ ടച്ചിന് റെയില്‍വേ തട്ട്
അല്ലെങ്കിലും പ്രിയദര്‍ശന്‍ അങ്ങനെയാണ്. താന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ എന്തെങ്കിലുമൊരു പുതുമ വേണമെന്ന പിടിവാശിക്കാരന്‍. ഒരു പ്രിയന്‍ ടച്ച് ഇല്ലെങ്കലില്‍ പിന്നെ പ്രിയന്റെ സിനിമയെ എങ്ങനെ വേര്‍തിരിച്ചറിയും
മറ്റാരും ഇതുവരെ പയറ്റി നോക്കിയിട്ടില്ലാത്ത പരീക്ഷണങ്ങളൊക്കെ പ്രിയന്‍ കൊണ്ടുവരും. അത് വല്ല ഇംഗ്ലീഷ് പടവും കണ്ടശേഷമുളള പ്രചോദനവുമാണോയെന്നത് പ്രിയന്റെ മാത്രം സ്വകാര്യം.
പിന്നീടത് മറ്റുളളവര്‍ പകര്‍ത്തും. ഇങ്ങനെ പ്രിയന്റെ ഭാവനയില്‍ വിരിഞ്ഞ് സിനിമകളില്‍ പുഷ്‌പിച്ച എത്രയെത്ര പുതുമകളാണ് പിന്നീട് പലരും അനുകരിച്ചത്. മലയാളഭാഷയും കടന്ന് അങ്ങ് ബോളിവുഡ് വരെയീ പകര്‍ത്തല്‍ എത്തി.
ഇതിന് മുന്പ് ഷോലെയില്‍ അമിതാഭും ധര്‍മ്മേന്ദ്രയും സഞ്ജീവ് കുമാറും തീവണ്ടിയ്ക്ക് മുകളില്‍ കയറി ഗുസ്തി പിടിച്ചിട്ടുണ്ടെങ്കിലും പാട്ട് രംഗങ്ങള്‍ക്ക് തീവണ്ടിയുടെ മണ്ടയെ സംവിധായകര്‍ ആശ്രയിക്കാറില്ലായിരുന്നു.
എന്തായാലും പ്രിയന്റെ ഒരു സൃഷ്ടിയ്‌ക്ക് ഇന്ത്യന്‍ റെയില്‍വേ ഈയിടെ കൂച്ചുവിലങ്ങിട്ടു. വേറൊന്നുമല്ല, തീവണ്ടിയുടെ മണ്ടയില്‍ കയറിയുളള തുളളിച്ചാട്ടം തന്നെ.


Click it and Unblock the Notifications











