കിലുക്കത്തില്‍ തുടങ്ങി ദില്‍സേയും കടന്ന ചാട്ടം

By Staff

കിലുക്കത്തില്‍ തുടങ്ങി ദില്‍സേയും കടന്ന ചാട്ടംകിലുക്കത്തില്‍ മോഹന്‍ലാലും ജഗതിയും രേവതിയും തീവണ്ടിയ്‌ക്ക്‌ മേലെ നിന്ന്‌ കസര്‍ത്തു കളിച്ചതാണ്‌ തുടക്കം. അന്നു വരെ തീവണ്ടിയ്‌ക്കകത്തു നിന്നുളള കലാപരിപാടിയ്‌ക്കെ സംവിധായകര്‍ ഒരുങ്ങിയുളളൂ. എന്നാല്‍ പ്രിയന്‍ ഒരു പടി കൂടി കടന്ന ചിന്തിച്ച്‌ ചാട്ടം മുകളിലാക്കി.

മണിരത്നത്തിന്‍റെ ദില്‍സേയിലെ ടൈറ്റില്‍ സോങ്ങില്‍ ഉടനീളം ഷാരൂഖും മല്ലികാ അറോറയും ട്രെയിനിനു മുകളില്‍ തിമിര്‍ത്തു നൃത്തമാടുന്ന കാഴ്‌ച കണ്ട്‌ മറ്റു സംവിധാകര്‍ക്ക്‌ സഹിച്ചില്ല. പിന്നീടങ്ങോട്ട്‌ എത്ര എത്ര ചിത്രങ്ങളിലാണ്‌ സംവിധായകര്‍ നായികാനായകന്‍മാരെ തീവണ്ടിയുടെ മണ്ടയില്‍ വലിഞ്ഞുകയറ്റിച്ചത്‌.

പ്രിയന്‍ വെട്ടത്തില്‍ ദിലീപിനെയും നായികയേയും വീണ്ടും തീവണ്ടിയ്‌ക്ക്‌ മുകളില്‍ കയറ്റിച്ചു. എന്നാല്‍ ഇതിങ്ങനെ പതിവായപ്പോള്‍ ഇന്ത്യന്‍ റെയില്‍വേ അധികൃതര്‍ക്ക്‌ ഇതത്ര പിടിച്ചില്ലെന്ന്‌ തോന്നുന്നു.

കാരണം ഇത്തരം പാട്ട്‌ കണ്ട്‌ സ്‌പിരിറ്റ്‌ കയറി കോളെജ്‌ പയ്യന്‍സ്‌ ഒക്കെ തീവണ്ടിയ്‌ക്ക്‌ മുകളില്‍ കയറി ചല്‍ ചയ്യ ചയ്യ ചയ്യാ ചയ്യാന്‌ തുളളിയാല്‍ എന്തു ചെയ്യും. ഇങ്ങനെ തുളളുമ്പോള്‍ തലയ്‌ക്കു മുകളിലുളള ഇല്‌ട്രിക്‌ കമ്പിയെ കുറിച്ചൊന്നും അവര്‍ക്ക്‌ ബോധ്യമുണ്ടാവില്ല.

അതില്‍ തട്ടി ജീവിതം തകര്‍ന്ന കേസുകളും ഉണ്ട്‌. പിന്നെ തലവേദന റെയില്‍വേ അധികൃതര്‍ക്കാണ്‌. അതിനു പുറമേ തീവണ്ടികളില്‍ മിക്കവയും നൂറ്റാണ്ടിന്റെ പാരമ്പര്യമുളളതാണ്‌. അതിന്‌ മേല്‍ കയറി നൃത്തം ചവിട്ടാല്‍ വണ്ടിയുടെ അവസ്ഥയെന്താവും.

ഇങ്ങനെയൊക്കെ കടന്ന്ചിന്തിച്ച ഇന്ത്യന്‍ റെയില്‍വേ അധികൃതര്‍ അവസാനം പോംവഴി കണ്ടു. പ്രോത്സാഹിപ്പിക്കാന്‍ പാടില്ലാത്ത ഈ ഏര്‍പ്പാടിന്‌ അനുമതി നിഷേധിച്ചു കൊണ്ട്‌ പുതിയ മാര്‍ഗനിര്‍ദേശം ഇറക്കിയിരിക്കുകയാണ്‌ അധികൃതര്‍.

ട്രെയിനിനു മുകളില്‍ കയറി ചിത്രീകരിക്കില്ലെന്ന എഗ്രിമെന്റ്‌ വച്ചാലെ ചിത്രീകരണത്തിന്‌ ഇനി തീവണ്ടി ലഭിക്കൂ. ചവിട്ടുപടികളില്‍ തൂങ്ങിയും ചാഞ്ഞുമുളള ആട്ടവും സമ്മതിക്കില്ല. എന്തു പറയുന്നു പ്രിയാ, അപ്പോ നമ്മുക്കിനി വേറെ കണ്ടുപിടുത്തം നടത്താമല്ലോ. ഭാവനയ്‌ക്കാണോ ക്ഷാമം?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X