വന്ദേമാതരം പാടാന്‍ മമ്മൂട്ടിയ്ക്കൊപ്പം മംമ്തയും
കഥയിഷ്ടപ്പെട്ടാല്‍ സംവിധായകന്‍ ആരെന്ന് നോക്കാതെ ഡേറ്റ് നല്‍ക്കുന്ന നടനാണ് മമ്മൂട്ടി. കാഴ്ചയും രാജമാണിക്യവുമൊക്കെ അങ്ങനെ ഉണ്ടായ ചിത്രങ്ങളാണ്. പ്രതിഭാധനരായ നവാഗത സംവിധായകരോട് പ്രത്യേക താത്പര്യമാണ് ഈ സൂപ്പര്‍താരത്തിന്.
കാര്‍ത്തി എന്ന നവാഗത സംവിധായകന് മമ്മൂട്ടി ഡേറ്റ് നല്‍കിയതും കഴമ്പുള്ളവരെ തിരിച്ചറിയാനുള്ള കണ്ണ് അദ്ദേഹത്തിനുള്ളതുകൊണ്ടാണ്. മമ്മൂട്ടിയുടെ മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്ന ഈ വര്‍ഷത്തെ പ്രൊജക്ടുകളില്‍ പെടാതിരുന്നിട്ടും ചിത്രത്തിന്റെ കഥ ഇഷ്ടപ്പെട്ട അദ്ദേഹം വന്ദേമാതരത്തിന് ഡേറ്റ് നല്‍കുകയും ഉടന്‍ ചിത്രം ആരംഭിക്കുകയും ചെയ്തു.
തമിഴിലും മലയാളത്തിലുമായി ഒരുക്കുന്ന ഈ ചിത്രത്തില്‍ മമ്മൂട്ടിയെ കൂടാതെ രണ്ട് നായകന്‍മാര്‍ കൂടിയുണ്ട്. തമിഴിലെ സൂപ്പര്‍താരം അര്‍ജുനും ജയ് ആകാശും. മമ്മൂട്ടിയുടെ നായികയായി സ്നേഹ അഭിനയിക്കുമ്പോള്‍ അര്‍ജുന്റെ നായികയാവുന്നത് മംമ്താ മോഹന്‍ദാസാണ്. ചിലപ്പതികാരത്തിനു ശേഷം മംമ്ത അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്.
കര്‍ഷകരുടെ കടുത്ത പ്രശ്നങ്ങളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. ഇന്റലിജന്‍സ് ഓഫീസറായാണ് മമ്മൂട്ടി വേഷമിടുന്നത്. അര്‍ജുന്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഓഫീസറായി അഭിനയിക്കുന്നു. ജയ് ആകാശിന് അസിസ്റ്റന്റ് പൊലീസ് കമ്മിഷണറുടെ വേഷമാണ്.


Click it and Unblock the Notifications











