ദിലീപാണ് റോമിയോ
കല്യാണരാമന്‍ കണ്ടവര്‍ ആ ചിത്രത്തിലെ ദിലീപിന്റെ നായകവേഷം മറക്കുന്നതെങ്ങനെ? അത്ര കണ്ട് പ്രേക്ഷകരെ രസിപ്പിച്ച ചിത്രമായിരുന്നു കല്യാണ രാമന്‍. പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള പൊടിക്കൈകളുമായി നായകനായ ദിലീപ് നിറഞ്ഞുനില്‍ക്കുന്ന ചിത്രം.
ദിലീപിനെ നായകനാക്കി ഷാഫി ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു കല്യാണരാമന്‍. പിന്നീട് ഷാഫി ജയസൂര്യയെയും മമ്മൂട്ടിയെയും പൃഥ്വിരാജിനെയും നായകരാക്കി ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഇപ്പോള്‍ ഷാഫി ദിലീപുമായി വീണ്ടും ഒന്നിക്കുകയാണ്. റോമിയോ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
ഗോപികയാണ് ചിത്രത്തിലെ നായിക. പച്ചക്കുതിരക്കു ശേഷം ഗോപിക ദിലീപിന്റെ നായികയാവുന്ന ചിത്രമാണിത്.
ദിലീപ് നായകനാവുന്ന ബ്ലെസ്സിയുടെ കല്‍ക്കത്താ ന്യൂസ് പൂര്‍ത്തിയാക്കിയതിനു ശേഷം കൊച്ചിയില്‍ റോമിയോയുടെ ചിത്രീകരണം ആരംഭിക്കും.


Click it and Unblock the Notifications