ലാല്‍ ജോസ് ഇനി ക്യാമറയ്ക്കു മുന്നില്‍
ക്യാമറയ്ക്കു പിന്നില്‍ നിന്ന് ലാല്‍ ജോസ് ഒരുക്കിയത് ഒരു പിടി സൂപ്പര്‍ഹിറ്റുകളാണ്. ഏറ്റവും ഒടുവില്‍ ലാല്‍ ജോസിന്റെ അറബിക്കഥയും വിജയകഥ സൃഷ്ടിക്കുന്നു. ഇനി ലാല്‍ ജോസിന്റെ ഊഴം ക്യാമറക്കു മുന്നിലാണ്.
മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് ഒരുക്കുന്ന സൗണ്ട് ഒഫ് മ്യൂസിക് എന്ന ചിത്രത്തില്‍ ലാല്‍ ജോസ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അടുത്ത ചിത്രം തുടങ്ങുന്നതിനു മുമ്പുള്ള ഇടവേളയാണ് ലാല്‍ ജോസ് സിനിമാഭിനയത്തിനായി ഉപയോഗപ്പെടുത്തുന്നത്.
കമലിന്റെ അസിസ്റ്റന്റായിരിക്കെ അഴകിയ രാവണന്‍ എന്ന ചിത്രത്തില്‍ ഏതാനും സീനുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ലാല്‍ ജോസ് കാര്യമായ വേഷങ്ങളൊന്നും ഇതുവരെ ക്യാമറക്കു മുന്നില്‍ ചെയ്തിട്ടില്ല. രഞ്ജിത്തിന്റെ ക്ഷണം സ്വീകരിച്ചാണ് ലാല്‍ ജോസ് സൗണ്ട് ഒഫ് മ്യൂസിക്കില്‍ വേഷമിടുന്നത്.
മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് ഇതുവരെ ചിത്രങ്ങളൊന്നും സംവിധാനം ചെയ്തിട്ടില്ല. ഇരുവരും ഒന്നിക്കുന്നത് ഒന്നിച്ചഭിനയിച്ചുകൊണ്ടാണ്.


Click it and Unblock the Notifications











