പൃഥ്വിരാജ് നാദിയയുടെ കാമുകന്‍
കെ.മധു സംവിധാനം ചെയ്യുന്ന നാദിയ കൊല്ലപ്പെട്ട രാത്രി എന്ന ചിത്രത്തില്‍ പൃഥ്വിരാജ് അതിഥി വേഷത്തിലെത്തുന്നു. സുരേഷ് ഗോപി നായകനാവുന്ന ചിത്രത്തില്‍ വളരെ നിര്‍ണാകമായ ഒരു രംഗത്തിലാണ് പൃഥ്വിരാജ് പ്രത്യക്ഷപ്പെടുന്നത്.
കാവ്യാ മാധവന്‍ അവതരിപ്പിക്കുന്ന നാദിയ എന്ന കഥാപാത്രത്തിന്റെ ഭാവിവരന്റെ വേഷത്തിലാണ് പൃഥ്വിയെത്തുന്നത്. സൗപര്‍ണിക എക്സ്പ്രസില്‍ വച്ച് കൊല്ലപ്പെടുന്ന നാദിയയുടെ മരണത്തിലെ ദുരൂഹതകള്‍ അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് സുരേഷ് ഗോപി വേഷമിടുന്നത്. ആദ്യമായാണ് പൃഥ്വിരാജ് സുരേഷ് ഗോപിയോടൊപ്പം അഭിനയിക്കുന്നത്.
നാദിയ കൊല്ലപ്പെട്ട രാത്രി അടുത്തയാഴ്ച തിയേറ്ററുകളിലെത്താനിരിക്കുകയാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് ചിത്രങ്ങളും അറബിക്കഥയും മികച്ച കളക്ഷനോടെ പ്രദര്‍ശിപ്പിച്ചുവരുന്നതിനിടയിലാണ് സുരേഷ് ഗോപി ചിത്രവും ജൂലൈയില്‍ തന്നെ തിയേറ്ററുകളിലെത്തുന്നത്.


Click it and Unblock the Notifications