വില്ലന്‍ പിണറായി, നായകന്‍ വി.എസ്‌-അല്ലേയല്ല

By Super

താന്‍ നായകനായ അറബിക്കഥ ഹിറ്റായ ഖുഷിയിലാണ്‌ ശ്രീനിവാസന്‍. തിരുവനന്തപുരത്ത് സംഘടിപ്പിച്ച മീറ്റ്‌ ദി പ്രസില്‍ പങ്കെടുത്തപ്പോള്‍ ആ സന്തോഷം മുഖത്ത്‌ കാണാനുമുണ്ടായിരുന്നു.

അതിനിടെ മാധ്യമപ്രവര്‍ത്തകര്‍ രാഷ്ട്രീയത്തില്‍ കൈവച്ച് തൊടുത്തുവിട്ട ചില ചോദ്യങ്ങള്‍ കേട്ട്‌ ശ്രീനിയൊന്നു പരുങ്ങി. എന്നാല്‍ തന്റെ സ്വതസിദ്ധമായ നര്‍മ്മം കലര്‍ത്തി എല്ലാ ചോദ്യങ്ങളെയും ശ്രീനി ധീരതയോടെ തന്നെ നേരിട്ടു. രാഷ്ട്രീയത്തില്‍ തൊട്ടാണ്‌ മാധ്യമപ്രവര്‍ത്തകര്‍ കളിക്കുന്നതെന്നോര്‍ക്കണം എന്നൊരു മുഖഭാവവും വരുത്തി കക്ഷി.

അറബിക്കഥയിലെ നായകനും വില്ലനും യഥാര്‍ത്ഥ ജീവിതത്തില്‍ വി.എസ്‌ അച്യുതാനന്ദനുമായും പിണറായി വിജയനുമായും സാദൃശ്യമുളളവരാണോ എന്ന ചോദ്യത്തിന്‌, ഇത്‌ കഥയാണെന്നും അതിനാല്‍ ഇത്തരം വാദത്തെ ശക്തമായി എതിര്‍ക്കുന്നുവെന്നും രാഷ്ട്രീയ ഭാഷയില്‍ തന്നെ ശ്രീനി മറുപടി നല്‍കി. എനിക്ക്‌ വി.എസുമായി എന്ത്‌ സാമ്യമാണുളളത്‌? കുസൃതി കലര്‍ന്ന ചിരിയോടെ ശ്രീനി മറുചോദ്യമെറിഞ്ഞു.

അറബിക്കഥ സിപിഎമ്മിന്‌ എതിരെയുളള ആക്രമണമല്ല. ജനങ്ങള്‍ക്ക്‌ അറിയാവുന്ന കാര്യങ്ങള്‍ തന്നെയാണ്‌ അതിലുളളത്‌. കാലഘട്ടത്തിന്‌ ആവശ്യമായ സിനിമയാണത്‌. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ മൂലം നേതാക്കള്‍ ജനങ്ങളുടെ കാര്യം മറക്കുന്നത്‌ ഒരു കമ്മ്യൂണിസ്‌റ്റുകാരെന്ന നിലയില്‍ വിഷമമുണ്ടാക്കുമെന്നും ശ്രീനി തുറന്നടിച്ചു.

ക്യൂബ മുകുന്ദനാകാന്‍ പ്രത്യേക തയ്യാറെടുപ്പൊന്നും വേണ്ടി വന്നില്ല. ചൈനീസ്‌ നടിയുമായി അഭിനയിച്ചപ്പോള്‍ അവര്‍ക്ക്‌ മുന്‍പരിചയമില്ലാത്തതിന്റെ പ്രശ്‌നങ്ങളുണ്ടായിരുന്നു ആദ്യമൊക്കെ. എന്നാല്‍ എല്ലാ സാഹചര്യത്തിലും ഒരു മലയാളി പെണ്‍കുട്ടിയെ പോലെയാണ്‌ അവര്‍ പ്രതികരിച്ചതെന്നും ശ്രീനി പറഞ്ഞു.

വിവാദങ്ങളെയും പ്രശ്‌നങ്ങളെയും മറികടന്ന്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി രക്ഷപ്പെടുമെന്നും ശ്രീനി പ്രത്യാശയോടെ ശ്രീനി രാഷ്ട്രീയമറുപടികള്‍ക്ക് വിരാമമിട്ടു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X