കാശിറക്കി പടം പിടിക്കാന്‍ സുരേഷ് ഗോപിയും
മോഹന്‍ലാലും ദിലീപുമൊക്കെ സിനിമാ നിര്‍മാണത്തിലും ഒരു കൈ നോക്കുന്നവരാണ്. നേരത്തെ ഭാര്യയുടെ പേരിലുണ്ടായിരുന്ന പ്രണവം ആര്‍ട്സിന്റെ ലേബലിലാണ് മോഹന്‍ലാല്‍ പടങ്ങള്‍ നിര്‍മിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ഡ്രൈവര്‍ ആന്റണി പെരുമ്പാവൂരിന്റെ പേരിലുള്ള ആശീര്‍വാദ് ഫിലിംസാണ് മോഹന്‍ലാലിനു വേണ്ടി സിനിമകള്‍ നിര്‍മിക്കുന്നത്.
സിഐഡി മൂസയിലൂടെയാണ് ദിലീപ് സിനിമാ നിര്‍മാണരംഗത്തെത്തിയത്. ആദ്യചിത്രം തന്നെ സൂപ്പര്‍ഹിറ്റായി. ദിലീപ് നിര്‍മിച്ച രണ്ടാമത്തെ ചിത്രം ടി.വി.ചന്ദ്രന്റെ കഥാവശേഷന്‍ ആയിരുന്നു.
ഇപ്പോള്‍ മോഹന്‍ലാലിന്റെയും ദിലീപിന്റെയും വഴിയേ ഒരു ഭാഗ്യ പരീക്ഷണത്തിനിറങ്ങുകയാണ് സുരേഷ് ഗോപിയും. രാജീവ് നാഥ് സംവിധാനം ചെയ്യുന്ന ഏഴാം മുദ്ര എന്ന ചിത്രം നിര്‍മിക്കുന്നത് സംവിധായകനും ചിത്രത്തിലെ നായകനായ സുരേഷ് ഗോപിയും ചേര്‍ന്നാണ്.
ശ്രീലങ്കയില്‍ സ്ഥിരതാമസമാക്കിയ ഒരു നേവി ഡോക്ടറായാണ് സുരേഷ് ഗോപി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. കൊളംബോയിലും കോവളത്ത് ഒരുക്കുന്ന സെറ്റുകളിലുമായാണ് ചിത്രീകരണം നടക്കുക. ചിത്രത്തിന് തിരക്കഥ രചിക്കുന്നത് ബാലുവാണ്.


Click it and Unblock the Notifications